മലയാളി ആരാധകരുടെ പ്രിയങ്കരനായ സഞ്ജു സാംസണിന്റെ പേര് ബുധനാഴ്ച യുഎഇക്കെതിരായ ഏഷ്യാ കപ്പ് 2025 മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ വന്നത് പലർക്കും ആശ്വാസകരമായിരുന്നു. എന്നിരുന്നാലും, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആദ്യം പന്തെറിയാൻ തീരുമാനിച്ചതോടെ, വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന് ബാറ്റിംഗിൽ ഇറങ്ങാൻ അവസരം കിട്ടിയില്ല. യുഎഇ വെറും 57 റൺസിന് ഓൾ ഔട്ടായതോടെ ഇന്ത്യൻ ടോപ് ഓർഡർ തന്നെ റൺ ചെയ്‌സ് പൂർത്തിയാക്കുക ആയിരുന്നു.
ചെറിയ ലക്ഷ്യം മുന്നിൽ കണ്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി പ്രതീക്ഷിച്ചതുപോലെ അഭിഷേക് ശർമ്മയും പുതുതായി നിയമിതനായ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഓപ്പണിങ്ങിൽ ഇറങ്ങുക ആയിരുന്നു. 16 പന്തിൽ 30 റൺസ് നേടിയ ശേഷം അഭിഷേക് പുറത്തായ ശേഷം പിന്നീട് സംഭവിച്ചത് പലരെയും അമ്പരപ്പിച്ചു.
ഓപ്പണറല്ലെങ്കിൽ ഗിൽ ഷോർട്ട് ഫോർമാറ്റിൽ ഫലപ്രദമായ ബാറ്റ്സ്മാനായി കണക്കാക്കപ്പെടാത്തതിനാൽ, അഭിഷേകിനൊപ്പം സാംസൺ ഇനി ഓപ്പണറാകില്ലെന്ന് ഉറപ്പായിരുന്നു. എന്നിരുന്നാലും, ഗിൽ ഇന്ത്യയ്ക്കായി ബാറ്റിംഗ് ഓപ്പൺ ചെയ്താൽ സാംസൺ മൂന്നാം നമ്പർ റോൾ ഏറ്റെടുക്കുമെന്ന് ക്രിക്കറ്റ് ആരാധകർ വിശ്വസിച്ചിരുന്നു. പക്ഷെ അഭിഷേക് പുറത്തായപ്പോൾ, ബാറ്റിംഗിനായി ഇറങ്ങിയത് ക്യാപ്റ്റൻ സൂര്യകുമാറായിരുന്നു.
അതിനാൽ തന്നെ ഒരു കാര്യം ഉറപ്പായി. ടീമിൽ സ്ഥിരസ്ഥാനം കിട്ടണമെങ്കിൽ ” സാംസൺ തന്റെ കളിയിൽ മാറ്റങ്ങൾവരുത്തുകയും മധ്യനിര ബാറ്റ്സ്മാനായി മാറുകയും വേണം” അഞ്ചാം നമ്പർ അല്ലെങ്കിൽ ആറാം നമ്പർ സ്ഥാനത്താണ് സഞ്ജു ഇറങ്ങേണ്ടത്. ഗില്ലിനെപ്പോലെ തന്നെ, ഓപ്പണിംഗ് ബാറ്ററായി കളിക്കുമ്പോൾ തന്റെ കഴിവിനോട് മികച്ച നീതി പുലർത്തുന്ന ഒരു ബാറ്റ്സ്മാനായി സാംസൺ തുടരുന്നു.
ഒരു ഓപ്പണിംഗ് ബാറ്റർ എന്ന നിലയിൽ, ടി 20 യിൽ 34.75 എന്ന ശരാശരിയും 182 എന്ന സ്ട്രൈക്ക് റേറ്റും സാംസണിനുണ്ട്. മൂന്നാം നമ്പറിൽ ശരാശരി 38.6 ആണ്, പക്ഷേ നാലാം നമ്പറിലേക്ക് വരുമ്പോൾ അത് 19.3 ആയി കുറയുന്നു. അഞ്ചാം നമ്പറിലേക്ക് വന്നാൽ അദ്ദേഹത്തിന്റെ ശരാശരി 11.3 മാത്രമാണ്, നാലാം സ്ഥാനത്തോ അഞ്ചാം സ്ഥാനത്തോ ഉള്ള അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റുകളും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുമ്പോൾ ഉള്ളതിനേക്കാൾ വളരെ കുറവാണ് എന്ന് ഈ കണക്കുകൾ കാണിക്കുന്നു.
ഏഷ്യാ കപ്പിലെ ടീമുകളുടെ നിലവാരക്കുറവും മോശം ഫോമും കണക്കിലെടുക്കുമ്പോൾ, ഇന്ത്യയാണ് കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീം. എന്നിരുന്നാലും, അടുത്ത വർഷത്തെ ടി20 ലോകകപ്പ് കോമ്പിനേഷനിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനും നായകൻ സൂര്യകുമാറിനും പരിഹരിക്കാൻ സാംസന്റെ രൂപത്തിൽ ഒരു താരം ടീമിൽ നിൽക്കുന്നുണ്ട് എന്ന് ഉറപ്പിക്കാം.
Discussion about this post