ഡ്രൈവിങ് ലൈസൻസൻന് മുന്നോടിയായുള്ള ലേണേഴ്‌സ് ഓൺലൈന് ടെസ്റ്റിന്റെ മാതൃക ഒക്ടോബർ 1 മുതൽ മാറുന്നു.ചോദ്യങ്ങളുടെ എണ്ണം 30 ആക്കി. ഉത്തരം നൽകാനുള്ള സമയവും കൂട്ടി 30 സെക്കൻഡ് ആക്കി. ഡ്രൈവിങ് സ്‌കൂൾ പരിശീലകർക്കും പരീക്ഷയുണ്ട്. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും ബാധകമാണ്.
പുതിയ പരിഷ്‌കാരം അനുസരിച്ച് നൽകിയിട്ടുള്ള 30 ചോദ്യങ്ങളിൽ 18 എണ്ണത്തിന് ശരിയായ ഉത്തരം നൽകിയാൽ മാത്രമായിരിക്കും ലേണേഴ്സ് പരീക്ഷ ജയിച്ചതായി കണക്കാക്കൂ. മുമ്പ് ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ 15 സെക്കന്റ് ആയിരുന്നു നൽകിയിരുന്നതെങ്കിൽ പുതിയ സംവിധാനത്തിൽ 30 സെക്കന്റ് ലഭിക്കും.
ലൈസൻസ് എടുക്കാൻ അപേക്ഷിച്ചിരുന്നയാൾക്ക് ഡ്രൈവിങ് സ്‌കൂൾ മുഖേനയാണ് ലേണേഴ്സ് ടെസ്റ്റിനുള്ള ചോദ്യോത്തരങ്ങൾ അടങ്ങിയിരുന്ന പുസ്തകം നൽകിയിരുന്നത്. എന്നാൽ, മോട്ടോർ വാഹന വകുപ്പിന്റെ ലീഡ്സ് എന്ന ആപ്ലിക്കേഷനിൽ ഇനി മുതൽ ലേണേഴ്സ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടെയുള്ള സിലബസ് നൽകുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ചോദ്യോത്തരങ്ങൾക്കൊപ്പം ലീഡ്സ് ആപ്പിൾ നൽകിയിട്ടുള്ള മോക്ക് ടെസ്റ്റിൽ പങ്കെടുത്ത് വിജയിക്കുന്നവർക്കായി റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റും മോട്ടോർ വാഹന വകുപ്പ് അനുവദിക്കും. ഈ സർട്ടിഫിക്കറ്റ് നേടുന്നയാളുകൾക്ക് ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പ്രീ ഡ്രൈവിങ് ക്ലാസിൽ പങ്കെടുക്കാതെ തന്നെ നേരിട്ട് റോഡ് ടെസ്റ്റിലും മറ്റും പങ്കെടുക്കാനാകും. ഡ്രൈവിങ് പരിശീലിപ്പിക്കുന്നയാളുകൾ, ലൈസൻസ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ എന്നിവർ നിർബന്ധമായും ഈ ടെസ്റ്റ് പാസാകണം.
Discussion about this post