സർവ്വകാല റെക്കോർഡിലേക്ക് ഉയർന്ന് സംസ്ഥാനത്തെ സ്വർണവില . ഇന്ന് പവന് 640 രൂപ ഉയർന്ന് 82,080 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 80 രൂപ ഉയർന്ന് 10,260 രൂപയിലെത്തി. ഈ മാസം 12ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമെന്ന റെക്കോർഡാണ് ഇന്ന് മറികടന്നത്. രാജ്യാന്തരവില ഔൺസിന് 40 ഡോളർ ഉയർന്ന് 3,687.07 എന്ന സർവകാല ഉയരത്തിലെത്തി. ഇന്ന് ഒരു പവൻ ആഭരണം ലഭിക്കാൻ 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ഫീസും മിനിമം 5% പണിക്കൂലിയും ചേർത്ത് 88,825 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 11,105 രൂപ നൽകണം. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 24 കാരറ്റ് സ്വർണത്തിന് സർവകാല റെക്കോഡ് വിലയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 11,193 രൂപയും, പവന് 89,544 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 8,395 രൂപയും പവന് 67,160 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 144 രൂപയും കിലോഗ്രാമിന് 1,44,000 രൂപയുമാണ്. ഈമാസം ഇതുവരെ മാത്രം കേരളത്തിൽ ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്..
Discussion about this post