ഭൂട്ടാനിൽ നിന്ന് കടത്തിയ തന്റെ ആറു വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തുവെന്നത് വ്യാജ പ്രചാരണമാണെന്ന് നടൻ അമിത് ചക്കാലയ്ക്കൽ. ഗ്യാരേജിൽ പണിക്കു കൊണ്ടുവന്ന വാഹനങ്ങളാണ് അവയെന്നും താരം കൂട്ടിച്ചേർത്തു.
ആറു മാസം മുമ്പ് കസ്റ്റംസ് സമൻസ് തന്ന് എല്ലാ രേഖകളും പരിശോധിച്ച വാഹനങ്ങൾ തന്നെയാണ് ഇന്നലെ വീണ്ടും പിടികൂടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ”എന്റെ ഒരു വാഹനം മാത്രമേയുള്ളൂ. അതിന്റെ രേഖകൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 10 ദിവസം സമയം അനുവദിച്ചിട്ടുണ്ടെന്ന് അമിത് ചക്കാലയ്ക്കൽ വ്യക്തമാക്കി.
എന്റെ ഒരു വാഹനം മാത്രമേ ഇന്നലെ കസ്റ്റംസ് കൊണ്ടുപോയിട്ടുള്ളൂ. അത് ഞാൻ അഞ്ച് വർഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ലാൻഡ് ക്രൂസറാണ്. 1999 മോഡൽ വാഹനം. ആർടിഒ ഇന്നലെ വന്ന് അവരുെട പോർട്ടലിൽ കയറി അതിന്റെ റജിസ്‌ട്രേഷൻ പരിശോധിച്ചിരുന്നു. വാഹനത്തിന്റെ 15 വർഷം മുമ്പുള്ള രേഖകളാണ് അവർ പരിശോധിക്കുന്നത്. ഞാനിത് അടുത്തെങ്ങാനും ഭൂട്ടാനിൽനിന്നു കൊണ്ടുവന്നതാണോ എന്നാണ് അവർക്ക് അറിയേണ്ടത്. കഴിഞ്ഞ 10-15 വർഷങ്ങളായി ഈ വാഹനം വിൽപ്പന നടന്നതിന്റെയും ഉടമസ്ഥരുടെയും മറ്റും രേഖകൾ അവർക്കു പരിശോധിക്കണമായിരുന്നു. അതെല്ലാം നൽകിയിട്ടുണ്ട്. മാത്രമല്ല, ഈ വാഹനത്തെക്കുറിച്ച് 15 വർഷം മുമ്പ് വ്‌ലോഗ് ചെയ്തത് ഉൾപ്പെടെയുണ്ടെന്ന് അമിത് ചക്കാലയ്ക്കൽ പറഞ്ഞു.
Discussion about this post