സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേസിൽ കേന്ദ്ര ഏജൻസിക്കെതിരെയുള്ള അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചതിനാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്. ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനുള്ള സ്‌റ്റേ തുടരും.
സ്വർണ്ണക്കടത്ത് കേസിൽ ജുഡീഷ്യൽ കമ്മീഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് നടപടിയ്‌ക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെയായിരുന്നു സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം.
കമ്മീഷന് നിയമപരമായി ഒരു സാധുതയും ഇല്ലെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.
Discussion about this post