2025 ലെ ഏഷ്യാ കപ്പ് സൂപ്പർ 4 സ്റ്റേജിൽ ശ്രീലങ്കയ്‌ക്കെതിരായ ഇന്ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി നെറ്റ്സിൽ ഇടംകൈയ്യൻ സ്പിൻ എറിയുന്ന ഇന്ത്യൻ സൂപ്പർ പേസർ ജസ്പ്രീത് ബുംറയുടെ ചിത്രങ്ങൾ ചർച്ചയാകുന്നു. ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന നിർണായക ഫൈനൽ മത്സരത്തിൽ ബൗളർക്ക് വിശ്രമം നൽകണമെന്ന് ഉള്ള ആവശ്യം ശക്തമായിരിക്കെയാണ് ബുംറയെ ഇങ്ങനെ കണ്ടത്.
ടൂർണമെന്റിലുടനീളം അദ്ദേഹത്തിന്റെ ജോലിഭാരം എന്നത്തെയും പോലെ സൂക്ഷ്മമായി ബിസിസിഐ നിരീക്ഷിക്കുന്നുണ്ട്. തുടർച്ചയായ വിജയങ്ങളുമായി ഇന്ത്യ യോഗ്യത നേടിയതിന് ശേഷം ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാനം ഒമാനെതിരെ നടന്ന മത്സരത്തിൽ വിശ്രമം നൽകിയ കളിക്കാരിൽ ഒരാളായിരുന്നു അദ്ദേഹം.
ഫൈനൽ നേരത്തെ തന്നെ ഉറപ്പിച്ച ഇന്ത്യ ഇന്ന് ലങ്കയ്ക്ക് എതിരെ അപ്രധാന മത്സരത്തിന് ഇറങ്ങുമ്പോൾ പരിശീലന സെഷനിൽ, രവീന്ദ്ര ജഡേജയുടേതിന് സമാനമായ ആക്ഷൻ പോലെ ബുംറ സ്പിൻ എറിയുക ആയിരുന്നു. ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക് ഉൾപ്പടെ ഉള്ളവർ ബുംറയെ നിരീക്ഷിക്കുന്നതും കാണാൻ സാധിച്ചു.
എന്തായാലും പരിശീലനത്തിൽ സ്പിൻ ഒകെ എറിഞ്ഞെങ്കിലും ഇന്ന് ലങ്കയ്ക്ക് എതിരെ ബുംറക്ക് വിശ്രമം നൽകാനാണ് സാധ്യത. അങ്ങനെ വന്നാൽ അർശ്ദീപ് സിംഗ് ആകും താരത്തിന് പകരമായി എത്തുക.
https://twitter.com/i/status/1971248577663135819
Discussion about this post