ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ആവേശ പോരാട്ടത്തിൽ ലങ്കയെ സൂപ്പർ ഓവറിൽ തകർത്തെറിഞ്ഞ് ഇന്ത്യ ആവേശ പോരാട്ടത്തിൽ ജയിച്ചു കയറി. സൂപ്പർ ഓവറിലും കളിയുടെ ഡെത്ത് ഓവറിലും മനോഹമാരായി പന്തെറിഞ്ഞ അർശ്ദീപ് സിംഗ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തപ്പോൾ ടീം ജയം ഉറപ്പിച്ചതാണ്. എന്നാൽ ലങ്കൻ മറുപടിയിൽ തുടക്കത്തിൽ ഞെട്ടി വിറച്ച ഇന്ത്യ ഒരു ഘട്ടത്തിൽ തോൽക്കുമെന്ന് വരെ എത്തി, എന്നാൽ പരിചയസമ്പത്ത് കൊണ്ട് മാത്രം ഇന്ത്യ അവസാനം ജയിച്ചുകയറി.
ഇന്ത്യയുടെ സ്കോർ പിന്തുടർന്ന ലങ്കക്ക് തുടക്കത്തിൽ തന്നെ കുശാൽ മെൻഡിസിന്റെ വിക്കറ്റ് നഷ്ടം ആയെങ്കിലും പിന്നാലെ ക്രീസിൽ ഉറച്ച കുശാൽ പെരേര- പാത്തും നിസ്സങ്ക സഖ്യം ലങ്കയെ കരകയറ്റി. പേസ്- സ്പിൻ ജോഡി എന്നൊന്നും നോക്കാതെ എല്ലാ ഇന്ത്യൻ ബോളർമാർക്കും വയറുനിറയെ ഇരുവരും കൊടുത്തു. ഈ കൂട്ടുകെട്ട് വരുൺ ചക്രവർത്തി പൊളിച്ചപ്പോൾ ആണ് ഇന്ത്യൻ ക്യാമ്പിൽ ആവേശം വന്നത്. പെരേര( 58 ) മടങ്ങിയതിന് പിന്നാലെ അസലങ്ക ( 5 ), മെൻഡിസ്( 3 ) എന്നിവരുടെ വിക്കറ്റും ലങ്കക്ക് നഷ്ടമായി. അവിടെയും തളരാതെ പൊരുതിയ നിസ്സംഗ സെഞ്ച്വറി നേടി തളരാതെ നിന്നതോടെ ആവേശം അവസാന ഓവറിലേക്ക് കടക്കുന്നു.
മത്സരം അതിന്റെ അവസാന ഓവറിലേക്ക് കടക്കുമ്പോൾ 12 റൺ ആയിരുന്നു ലങ്കക്ക് ജയിക്കാൻ വേണ്ടത്. ക്രീസിൽ നിൽക്കുന്നത് സെഞ്ച്വറി പിന്നിട്ട ഓപ്പണർ നിസ്സങ്കയും ഒപ്പം ഷാനകയും. ഹർഷിത് എറിഞ്ഞ ആദ്യ പന്തിൽ നിസ്സങ്ക( 103 ) പുറത്താകുന്നു. പകരം ക്രീസിൽ എത്തുന്നത് ജനിത് ലിയാനഗെ രണ്ടാം പന്തിൽ രണ്ട് റൺ നേടിയപ്പോൾ മൂന്നാം പന്തിൽ ബൈ രൂപത്തിൽ 1 റൺ ലങ്കക്ക് കിട്ടുന്നു. നാലാം പന്തിൽ 2 റൺ കൂടി നേടിയതോടെ അവസാന 2 പന്തിൽ ലക്ഷ്യം 7 റൺ. അഞ്ചാം പന്തിൽ ഷോർട് തേർഡ് മാന് മുകളിലൂടെ ലക്കി ബൗണ്ടറി ശ്രീലങ്കക്ക് കിട്ടിയതോടെ അവസാന പന്തിൽ ലക്ഷ്യം മൂന്ന് റൺസ്.
ഇവിടെയാണ് ഷാനക എന്ന സീനിയർ താരത്തിന്റെ മണ്ടത്തരം ലങ്കക്ക് പണിയായത്. അവസാന പന്തിൽ ഡീപ് മിഡ് വിക്കറ്റിനും ലോങ്ങ് ഓണിനുമിടയിൽ പന്ത് തട്ടിയ ഷാനക ആദ്യ രണ്ട് റൺ വേഗത്തിൽ തന്നെ പൂർത്തിയാക്കി. രണ്ടാം റൺ പൂർത്തിയായി മത്സരം സമനിലയിൽ ആയതോടെ ഷാനക ഡൈവ് ചെയ്ത് ക്രീസിൽ കിടക്കുന്നു. എന്നാൽ പന്ത് കൈയിൽ എടുത്ത അക്‌സർ പട്ടേലിന് മിസ് ഫീൽഡ് പിഴവ് സംഭവിച്ചു എന്ന് മനസിലാക്കിയ ജനിത് ലിയാനഗെ മൂന്നാം റണ്ണിനായി വിളിച്ചെങ്കിലും ഷാനക ക്രീസിൽ തന്നെ കിടക്കുക ആയിരുന്നു.
അക്‌സർ പന്ത് എറിഞ്ഞ ശേഷം അത് കൈയിലൊതുക്കിയ ഹർഷിതിനും പിഴവ് സംഭവിച്ചു എങ്കിലും ഷാനക കാണിച്ച മണ്ടത്തരം ഇന്ത്യക്ക് ഗുണവും ലങ്കക്ക് പണിയുമായി.
https://twitter.com/i/status/1971651456605605937
Discussion about this post