മാതാ അമൃതാനന്ദമയി ദേവിയെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ മകൻ ജെയ്ൻ രാജ്. ഫേസ്ബുക്കിലൂടെയാണ് അധിക്ഷേപം. വല്യ ഡെക്കറേഷൻ ഒന്നും വേണ്ട…സുധാമണി’ എന്നാണ് ജെയ്ൻ ഫേസ്ബുക്കിൽ കുറിച്ചത്.
മാതൃഭാഷയ്ക്ക് ശക്തമായ സന്ദേശമാണ് മാതാ അമൃതാനന്ദമയി നൽകിയതെന്ന് പറഞ്ഞ് മന്ത്രി സജി ചെറിയാൻ അമൃതാനന്ദമയിയെ ആശ്ലേഷിച്ചത് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ജെയ്‌ന്റെ അധിക്ഷേപം.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തിൽ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടന്ന ചടങ്ങിൽ വകുപ്പ് മന്ത്രി സജി ചെറിയാനാണ് ആദരിച്ചത്. മാതാ അമൃതാനന്ദമയിയുടെ 72-ാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ആയിരുന്നു ആദരം.
Discussion about this post