എറണാകുളം ശിവക്ഷേത്രത്തിൽ നിധി കണ്ടെത്തി. ചുറ്റമ്പലത്തിനകത്തെ മഹാഗണപതി ശ്രീകോവിൽ പൊളിച്ചപ്പോൾ മണ്ണിനടിയിൽ നിന്ന് ലഭിച്ച ചെമ്പുപാത്രത്തിൽ രത്‌നവും സ്വർണരൂപങ്ങളും പുരാതന നാണയവും ഉൾപ്പെടെയുള്ളവയാണ് കണ്ടെത്തിയത്.
ഗണപതി, സുബ്രഹ്‌മണ്യൻ, കരിനാഗം പ്രതിഷ്ഠകളാണ് ഈ ശ്രീകോവിലിലുള്ളത്, കാലപ്പഴക്കം മൂലം ദുർബലാവസ്ഥയിലായതിനാലാണ് പുനരുദ്ധാരണം. ഗോമേദകം എന്ന തേൻനിറത്തിലെ ചെറിയ രത്‌നമാണ് ചതുരപ്പാത്രത്തിലെ പ്രധാനവസ്തു. 340മില്ലിഗ്രാമാണ് തൂക്കം. 9 സ്വർണരൂപങ്ങളും പഞ്ചലോഹക്കഷണവും ഓടിന്റെ കൊടിവിളക്കും തീർത്ഥം നൽകുന്ന ഉദ്ദരണിയും ലഭിച്ചു.
ശ്രീകോവിൽ നിർമ്മാണം പൂർത്തിയാകുമ്പോൾ ഇവ ഇവിടെ തന്നെ നിക്ഷേപിക്കാനാണ് തീരുമാനമെന്ന് ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ പറഞ്ഞു.പുനരുദ്ധരിക്കുന്ന ഗണപതിയുടെ ശ്രീകോവിൽ ഏറെ പ്രത്യേകതകളുള്ളതാണ്. ഇതിനുള്ളിലെ സുബ്രഹ്‌മണ്യപ്രതിഷ്ഠ ദംഷ്ട്രങ്ങളോടെ ക്രോധരൂപത്തിലുള്ളതാണ്. നാഗപ്രതിഷ്ഠ ചുറ്റമ്പലത്തിനുള്ളിൽ ഉളളതും അത്യപൂർവ്വമാണ്.
Discussion about this post