ജസ്പ്രീത് ബുംറയുടെ പരിക്കിനെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് അടുത്തിടെ ആശങ്കകൾ ഉന്നയിച്ചിരുന്നു. ടീം മാനേജ്മെന്റ്, നിരവധി തവണ അദ്ദേഹത്തിന് വിശ്രമം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025 ഏഷ്യാ കപ്പിൽ പവർപ്ലേയിൽ ബുംറ തുടർച്ചയായി മൂന്ന് ഓവർ എറിയുന്നത് അനുയോജ്യമായ തന്ത്രമായിരിക്കില്ലെന്ന് പറഞ്ഞ കൈഫ് താരത്തെ ഈ രീതിയിലാണ് കൈകാര്യം ചെയ്യുന്നത് എങ്കിൽ ഇന്ത്യ അടുത്ത ടി 20 ലോകകപ്പ് ജയിക്കില്ല എന്നും പറഞ്ഞു.
“ജസ്പ്രീത് ബുംറ പുതിയ പന്തിൽ മൂന്ന് ഓവർ എറിയുന്നതാണ് എന്റെ ആശങ്ക. ഞാൻ അത് സൂചിപ്പിച്ചിരുന്നു, ഒരു ഇന്ത്യൻ ആരാധകൻ എന്ന നിലയിൽ, ടി20 ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ആ നീക്കം അപകടമാണ്. അവസാന 14 ഓവറുകളിൽ ബുംറയ്ക്ക് ഒരു ഓവർ മാത്രമേ പിന്നെ ശേഷിക്കുന്നുള്ളൂ. അതിനാൽ, ഞാൻ അതിൽ സന്തുഷ്ടനായിരുന്നില്ല.
“അദ്ദേഹത്തിന് പരിക്കേൽക്കുന്നത് തുടരുന്നു, എല്ലാ മത്സരങ്ങളും തുടർച്ചയായി കളിക്കുന്നില്ല. മുൻ മത്സരത്തിലും അദ്ദേഹം കളിച്ചിട്ടില്ല. ഇടവേളകൾ എടുക്കുന്നത് തുടരുകയാണ്. അതിനാൽ അദ്ദേഹം പൂർണ്ണമായും ഫിറ്റായി തുടരുന്നു. സൂര്യകുമാർ യാദവ് ബുംറയെ ഈ രീതിയിൽ ഉപയോഗിക്കുന്നത് തുടർന്നാൽ, നമുക്ക് ടി20 ലോകകപ്പ് നേടാനാവില്ലെന്ന് എനിക്ക് തോന്നുന്നു. അത് എഴുതിവയ്ക്കുക,” അദ്ദേഹം കൂട്ടിച്ചേർത്തു
കൈഫ് നേരത്തെ ഒരു എക്സ് പോസ്റ്റിൽ ഇതേ ആശങ്ക പ്രകടിപ്പിച്ചപ്പോൾ അന്ന് ജസ്പ്രീത് ബുംറ മുൻ താരത്തിനെതിരെ ആഞ്ഞടിച്ചിരുന്നു.
Discussion about this post