ദുർഗ്ഗാ ദേവിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു കൊണ്ട് ബോളിവുഡ് താരങ്ങളായ കാജോളും റാണി മുഖർജിയും കുടുംബത്തോടൊപ്പം മുംബൈയിൽ ദുർഗ്ഗാ പൂജ ആഘോഷിച്ചു. കാജോളിന്റെ സഹോദരി തനിഷ മുഖർജിയും അവരുടെ മറ്റൊരു ബന്ധു ഷർബാനി മുഖർജിയും ചേർന്ന് നോർത്ത് ബോംബെയിലുള്ള ദുർഗാ പൂജാ പന്തൽ സന്ദർശിച്ച് വിഗ്രഹം അനാച്ഛാദനം ചെയ്തു.
2025 മാർച്ചിൽ മരിച്ച ദേബ് മുഖർജിയെ ആഘോഷത്തിനിടെ അനുസ്മരിച്ചപ്പോൾ കുടുംബം വികാരഭരിതരായി . കുടുംബത്തിന്റെ ദുർഗാ പൂജ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത് ദേബ് ആയിരുന്നു. അദ്ദേഹത്തിന്റെ അഭാവം സങ്കടപ്പെടുത്തുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു.
കാജോളും റാണിയും തനിഷയും ഷർബാനിയും പരസ്പരം ആലിംഗനം ചെയ്ത് സന്തോഷ നിമിഷങ്ങൾ പങ്കിട്ടു. ചുവപ്പ് സിൽക്ക് സാരിയായിരുന്നു കാജോളിന്റെ വേഷം. റാണി മുഖർജി വെള്ളയിലും തിളങ്ങി. ഇരുവരുടേയും ആലിംഗന വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാണ്
Discussion about this post