ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ ജയിച്ചതിന് പിന്നാലെ ഉയർന്നുവന്നിരിക്കുന്നത് ട്രോഫി വിവാദമാണല്ലോ. പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയിൽ കിരീടം വാങ്ങില്ല എന്ന് ടൂർണമെന്റ് തുടങ്ങുന്നതിന് മുമ്പുതന്നെ ഇന്ത്യ അറിയിച്ചതാണ്. ആ നിലപാടിന് ഒരു മാറ്റവും വരുത്താതെ ഇന്ത്യ ട്രോഫി ഏറ്റുവാങ്ങില്ല എന്ന് അർഹതപെട്ടവരെ അറിയിക്കുക ആയിരുന്നു. ട്രോഫി കൊണ്ട് നഖ്‌വി തന്റെ മുറിയിലേക്ക് പോയെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
ട്രോഫിയുമായി പോകാൻ അദ്ദേഹത്തിന് ഒരു അധികാരവും ഇല്ലെന്നും ബിസിസിഐ ട്രോഫി തിരികെ വാങ്ങാൻ വേണ്ടതെല്ലാം ചെയ്യും എന്നുമാണ് സംഘടനയിലെ മുഖ്യ സ്ഥാനത്ത് ഇരിക്കുന്നവർ പറഞ്ഞത്. എന്തായാലും ട്രോഫി വാങ്ങി ഇല്ലെങ്കിലും ഫോട്ടോഷോപ്പിൽ ഉണ്ടാക്കിയ ഒരു ചെറിയ കിരീടവുമായിട്ടുള്ള ഇമോജി അടങ്ങുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ ഇന്ത്യൻ താരങ്ങൾ മറന്നില്ല.
സൂര്യകുമാർ യാദവ്, തന്നോട് ഒപ്പം ഇന്നലത്തെ മത്സരത്തിലെ ഹീറോ തിലക് വർമ്മയുമായി ചേർന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ അതിൽ കിരീടത്തിന്റെ ഇമോജി ഉണ്ടായിരുന്നു. ഇത് കൂടാതെ യുവ സൂപ്പർ താരം ഗിൽ അഭിഷേക് ശർമയുമായി ചേർന്ന് നിൽക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. പാക് ഉയർത്തിയ 147 റൺ പിന്തുടർന്ന ഇന്ത്യ കളിയുടെ ഒരു ഘട്ടത്തിൽ 20 – 3 എന്ന നിലയിൽ ആയിരുന്നു നിന്നത്. 4 റൺ എടുത്ത അഭിഷേകും 1 റൺ മാത്രമെടുത്ത സൂര്യകുമാറും 12 റൺ എടുത്ത ഗില്ലും മടങ്ങിയായപ്പോൾ തോൽവിയുറപ്പിച്ചതായിരുന്നു ഇന്ത്യ. എന്നാൽ ആദ്യം സഞ്ജുവുമായിട്ടും പിന്നെ ശിവം ദുബൈ, റിങ്കു സിംഗ് എന്നിവരുമായി മനോഹര കൂട്ടുകെട്ട് സ്ഥാപിച്ച തിലക് വർമ്മയാണ് അർദ്ധ സെഞ്ച്വറി നേടി ഇന്ത്യൻ ഹീറോയായത്.
എന്തായാലും ട്രോഫി വിവാദങ്ങളിൽ വരും ദിവസങ്ങളെ അപ്ഡേറ്റ് കണ്ടുതന്നെ അറിയണം.
INSTAGRAM POST BY SHUBMAN GILL 😂🔥 pic.twitter.com/6wQvd2pjuN
— Johns. (@CricCrazyJohns) September 28, 2025
INSTAGRAM STORY OF TILAK VARMA…!!!! 😂 pic.twitter.com/1mEJHlIR0M
— Johns. (@CricCrazyJohns) September 29, 2025
Discussion about this post