ഇന്ത്യ- പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം എല്ലാ അർത്ഥത്തിലും ഒരു ആവേശ പോരാട്ടം തന്നെ ആയിരുന്നു. ബാറ്റും പന്തും തമ്മിലുള്ള ഏറ്റവും മികച്ച പോരാട്ടം കണ്ട മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ആവേശ ജയം. പാക് ഉയർത്തിയ 147 റൺ പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ 20 – 3 എന്ന നിലയിൽ തകർന്നതാണ്. എന്നാൽ ആദ്യം സഞ്ജുവുമായിട്ടും പിന്നെ ശിവം ദുബൈ, റിങ്കു സിംഗ് എന്നിവരുമായി മനോഹര കൂട്ടുകെട്ട് സ്ഥാപിച്ച തിലക് വർമ്മയാണ് അർദ്ധ സെഞ്ച്വറി നേടി ഇന്ത്യൻ ഹീറോയായത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിന്റെ ഏറ്റവും വലിയ അവസ്ഥയിൽ നിൽക്കുന്ന സമയത്ത് തന്നെയാണല്ലോ ഇത്തവണത്തെ ഏഷ്യാ കപ്പിന്റെ ആരംഭം. ഗ്രുപ്പ് ഘട്ടത്തിലും സൂപ്പർ 4 ലും പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യക്ക് ഈ രണ്ട് ഘട്ടത്തിലും വലിയ മത്സരമൊന്നും കിട്ടിയിരുന്നില്ല. എന്നാൽ ഇന്നലെ ജയിക്കാനുറച്ച മനസുമായി പാകിസ്ഥാനും ഇറങ്ങിയതോടെ നല്ല ഒരു മത്സരം ആരാധകർക്ക് കാണാനായി.
ഇന്ത്യൻ ബാറ്റിംഗ് വലിയ തകർച്ചയിലൂടെ പോകുന്ന സമയത്തായിരുന്നു സഞ്ജു- തിലക് സഖ്യം ക്രീസിൽ ഉറച്ചത്. ഇരുവരുടെയും കൂട്ടുകെട്ട് ഇന്ത്യൻ വിജയത്തിൽ നിർണായകമായപ്പോൾ സഞ്ജു തനിക്ക് കിട്ടിയ റോൾ ഭംഗിയായി തന്നെ ചെയ്തു. 24 റൺസാണ് താരം നേടിയത്. അബ്രാറിന്റെ പന്തിൽ ഫർഹാൻ ക്യാച്ച് എടുത്താണ് താരം മടങ്ങിയത്. സഞ്ജുവിനെ മടക്കിയ ശേഷം അബ്രാർ അഹമ്മദ് തന്റെ സിഗ്നേച്ചർ സെലിബ്രേഷനും ആവർത്തിച്ചിരുന്നു. കൈകെട്ടി നിന്ന് മുഖം കൊണ്ട് പുറത്തേക്ക് പോകൂ എന്ന ആംഗ്യമാണ് അബ്രാർ കാണിച്ചത്. ചാമ്പ്യൻസ് ട്രോഫിയിൽ കോഹ്‌ലി പുറത്തായപ്പോഴും താരം സമാന ആഘോഷമാണ് നടത്തിയിരുന്നു.
എന്തായാലും ഇന്നലെ സഞ്ജുവിനെ പുറത്തായ ശേഷം നടത്തിയ ആഘോഷം താരത്തിന് തന്നെ വിനനായിരിക്കുകയാണ്. ഇന്ത്യൻ വിജയത്തിന് പിന്നാലെ സഞ്ജുവിനെ മുന്നിൽ നിർത്തിക്കൊണ്ട് ഹർഷിത് റാണ, അർശ്ദീപ് സിങ്, ജിതേഷ് ശർമ്മ തുടങ്ങിയ ആളുകൾ അബ്രാറിന്റെ ആഘോഷം ആവർത്തിച്ചു. ഇത് കണ്ട് ചിരിക്കുന്ന സഞ്ജുവിനെയും വിഡിയോയിൽ കാണാം. അർശ്ദീപ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്തായാലും ഈ ഏഷ്യാ കപ്പിലെ വിവാദം കൂടിയായതോടെ ഇന്ത്യ- പാക് സംഘർഷം അടുത്ത ലെവലിലേക്ക് കടക്കും എന്ന് ഉറപ്പാണ്.
INDIAN PLAYERS DOING ABRAR CELEBRATION…!!! 😂🔥pic.twitter.com/3trZCTzGmr
— Johns. (@CricCrazyJohns) September 28, 2025
Discussion about this post