ഇന്നലെ സമാപിച്ച ഇന്ത്യ- പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം എല്ലാ അർത്ഥത്തിലും ഒരു ആവേശ പോരാട്ടം തന്നെ ആയിരുന്നു. ബാറ്റും പന്തും തമ്മിലുള്ള ഏറ്റവും മികച്ച പോരാട്ടം കണ്ട മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ആവേശ ജയം. പാക് ഉയർത്തിയ 147 റൺ പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ 20 – 3 എന്ന നിലയിൽ തകർന്നതാണ്. എന്നാൽ ആദ്യം സഞ്ജുവുമായിട്ടും പിന്നെ ശിവം ദുബൈ, റിങ്കു സിംഗ് എന്നിവരുമായി മനോഹര കൂട്ടുകെട്ട് സ്ഥാപിച്ച തിലക് വർമ്മയാണ് അർദ്ധ സെഞ്ച്വറി നേടി ഇന്ത്യൻ ഹീറോയായത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിന്റെ ഏറ്റവും വലിയ അവസ്ഥയിൽ നിൽക്കുന്ന സമയത്ത് തന്നെയാണല്ലോ ഇത്തവണത്തെ ഏഷ്യാ കപ്പിന്റെ ആരംഭം. ഗ്രുപ്പ് ഘട്ടത്തിലും സൂപ്പർ 4 ലും പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യക്ക് ഈ രണ്ട് ഘട്ടത്തിലും വലിയ മത്സരമൊന്നും കിട്ടിയിരുന്നില്ല. എന്നാൽ ഇന്നലെ ജയിക്കാനുറച്ച മനസുമായി പാകിസ്ഥാനും ഇറങ്ങിയതോടെ നല്ല ഒരു മത്സരം ആരാധകർക്ക് കാണാനായി. സഞ്ജു- തിലക് സഖ്യം ഇന്ത്യയെ കരകയറ്റിയതിന് ശേഷം മലയാളി താരം മടങ്ങി. ശേഷം ശിവം ദുബൈയുമായിട്ടും തിലക് നല്ല ഒരു കൂട്ടുകെട്ടിന്റെ ഭാഗമായി. ഇന്ത്യൻ വിജയത്തിന് വെറും 10 റൺ ആവശ്യമുള്ളപ്പോൾ ആയിരുന്നു ദുബൈ മടങ്ങിയത്.
ശേഷം വന്നത് ഈ ടൂർണമെന്റിൽ ആദ്യമായി അവസരം കിട്ടിയ റിങ്കു സിങ്. എന്നാൽ 10 റൺസിൽ 9 റൺസും സൂര്യകുമാർ നേടിയപ്പോൾ ഫിനിഷിങ് റോൾ ചെയ്യുക എന്ന് മാത്രമായിരുന്നു റിങ്കുവിന്റെ ജോലി. അത് അദ്ദേഹം ഒരു ബൗണ്ടറി നേടിക്കൊണ്ട് ഭംഗിയായി ചെയ്യുകയും ചെയ്തു. എന്നാൽ ആരാധകരെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാര്യമാണ്. ഈ ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് തിലക് വർമ, സഞ്ജു സാംസൺ, ശിവം ദുബെ, റിങ്കു സിംഗ് എന്നിവർ ഓരോ പ്രവചനങ്ങൾ എഴുതി നൽകിയിരുന്നു.
ഇതിൽ റിങ്കു എഴുതിയത് വിൻ റൺ എന്നാണ്, അതായത് വിജയ റൺ താൻ നേടുമെന്ന്. അത് പോലെ സംഭവിച്ചു. തിലക് വർമ്മ എഴുതിയത് ഫൈനലിൽ നല്ല പ്രകടനം നടത്തും എന്നാണ്. അതും സംഭവിച്ചു. സഞ്ജുവും ദുബൈയും പറഞ്ഞത് ഇന്ത്യ ടൂർണമെന്റ് ജയിക്കും എന്നാണ്. ആ പ്രവചനവും ഫലിച്ചു.
ക്രിക്കറ്റിൽ മാത്രമല്ല തങ്ങൾക്ക് ഈ പ്രവചനത്തിലും ഉണ്ടെടാ പിടി എന്നാകും ക്രിക്കറ്റ് താരങ്ങൾ പറയുക.
This is how #RinkuSingh truly manifested his winning moment.
He wrote ‘WIN RUN’ on a piece of paper, at the start of the tournament. Wow. #AsiaCupFinal pic.twitter.com/y5MJMlbh47
— Nidhi Taneja (@NidhiTanejaa) September 28, 2025
Discussion about this post