മികച്ച പ്രേക്ഷക പ്രതികരണം നേടി ഷെയ്ൻ നിഗം നായകനായ ബൾട്ടി തിയേറ്ററുകളിൽ കുതിക്കുകയാണ്. ഇപ്പോഴിതാ തന്റെ സിനിമാ ആഗ്രഹങ്ങളെ കുറിച്ച് താരം ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്.
‘ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മധു സി നാരായണന്റെ സിനിമയ്ക്ക് വേണ്ടിയാണെന്നാണ് താരം പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.’ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മധു.സി നാരായണന്റെ സിനിമകളിൽ ഒരു ഭാഗമാകുവാനാണ്. നല്ലൊരു മനുഷ്യനാണ് അദ്ദേഹം,അധികമാരോടും സംസാരിക്കാത്ത പ്രകൃതമാണ്, ശാന്തമായൊരു അന്തരീക്ഷത്തിൽ എങ്ങനെ ഒരു സിനിമ എടുക്കാമെന്ന് കണ്ട സെറ്റാണ് കുമ്പളങ്ങി നൈറ്റ്സ്. മധു ചേട്ടനൊപ്പം ഒരു പടം നമുക്ക് പ്രതീക്ഷിക്കാമെന്നാണ് താരത്തിൻ്റെ വാക്കുകൾ
അതേസമയം, ഷെയ്ൻ നിഗത്തിന്റെ ‘ബൾട്ടി’ എന്ന സിനിമ തിയേറ്ററുകളിൽ മുന്നേറുകയാണ്. ഇന്നലെ മാത്രം 1.76 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത്. കേരള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ മൂന്ന് ദിനങ്ങളിലെ നേട്ടം 3.23 കോടിയായും ഉയര്‍ന്നിട്ടുണ്ട്.
ഷെയ്ൻ നിഗത്തെ കൂടാതെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൻ്റെ ഭാഗമാണ്.’ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനു ശേഷം സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബൾട്ടി. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ചിത്രം കേരള – തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ നാല് കൂട്ടുകാരുടെ കഥ പറയുന്ന സ്പോർട്സ് ആക്‌ഷൻ സിനിമയാണ് ‘ബൾട്ടി’.
Discussion about this post