മലപ്പുറത്ത് 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 41 വർഷം കഠിനതടവിനും 49,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷവും നാല് മാസവും അധിക തടവ് അനുഭവിക്കണം.
നിലമ്പൂർ പുള്ളിപ്പാടം കൊളപ്പാടൻ അക്ബർ. കെ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.പി. ജോയ് ആണ് വിധി പ്രസ്താവിച്ചത്.
2023 ഡിസംബർ 23, 2024 ജനുവരി 14 എന്നീ തീയതികളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ഉച്ചയ്ക്ക് പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ലൈംഗിക പീഡനത്തിനും, രാവിലെ സ്കൂളിൽ പോകുന്ന സമയത്ത് ലൈംഗികാതിക്രമത്തിനും പ്രതി ഇരയായ കുട്ടിയെ ഇരയാക്കുകയായിരുന്നു.
Discussion about this post