ഇന്ന് മഹാനവമി. പരമശിവന്റെ നിർദേശപ്രകാരം ദുർഗയായി അവതരിച്ച പാർവതി ദേവി 9 ദിവസംനീണ്ട യുദ്ധതിനോടുവിൽ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് വിശ്വാസം. ആദിപരാശക്തി സരസ്വതിദേവിയായി മാറുന്ന വിജയദശമി നാളിലാണ് കുട്ടികൾ വിദ്യാരംഭം കുറിച്ച്അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്.
ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത്രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെപാര്‍വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസംസരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.
ദുർഗ്ഗാഷ്ടമി ദിനത്തിൽ വീടുകളിലും ക്ഷേത്രങ്ങളിലും വിദ്യാലയങ്ങളിലും പുസ്തകങ്ങളുംഗ്രന്ഥങ്ങളും പണി ആയുധങ്ങളും പൂജയ്ക്ക് വയ്ക്കുന്നു. ഈ ദിവസം തൊഴിലുപകരണങ്ങൾ, വാഹനങ്ങൾ, സംഗീതോപകരണങ്ങൾ തുടങ്ങിയവ പൂജയ്ക്ക് വച്ച് ആരാധിക്കുന്നു. ഉപകരണങ്ങളെവൃത്തിയാക്കി അലങ്കരിച്ച് ഭക്തിയോടെ പൂജിക്കുന്നത്, അവയിലൂടെ ലഭിക്കുന്ന ഐശ്വര്യത്തിന് നന്ദിപറയുന്നതിനും, വിദ്യാദേവിയുടെ അനുഗ്രഹം നേടുന്നതിനും വേണ്ടിയാണ് ഇത്.
Discussion about this post