പോലീസ് സേനയിൽ അച്ചടക്കം പ്രധാനമാണെന്നും ഉദ്യോഗസ്ഥർ ജനങ്ങളോട് നല്ല രീതിയിൽപെരുമാറണമെന്നും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സ്റ്റേഷനുകൾ ജനങ്ങൾക്ക്സേവനം ചെയ്യുന്ന കേന്ദ്രമാകണം. പോലീസ് മർദനം ഉണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന്അദ്ദേഹം വ്യക്തമാക്കി.
കേരളാ പോലീസ് നല്ല സേനയാണ്. അച്ചടക്കം ഉറപ്പാക്കി പോലീസ് മുന്നോട്ട് പോകുന്നു. 450 പോലീസ് സ്റ്റേഷനുകളിൽ ഭൂരിപക്ഷവും നന്നായി പ്രവർത്തിക്കുന്നു. ചിലയിടത്തു ഒറ്റപ്പെട്ടസംഭവങ്ങളുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്റ്റേഷനുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണമെന്ന് ഡിജിപി പറഞ്ഞു. എല്ലാംസ്റ്റേഷനിൽ സിസിടിവികൾ പ്രവർത്തിക്കണം. ഒരു സിസിടിവി കേടായാലും ഉടനെ റിപ്പയർചെയ്യണമെന്നും അദേഹം പറഞ്ഞു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നല്ല ശൈലി സ്വന്തമായി ഉണ്ട്. അവർ കാഴ്ച പാടുള്ള മഹാന്മാരാണ്. നരേന്ദ്ര മോദിക്കും പിണറായി വിജയനും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നുംസംസ്ഥാന അദ്ദേഹം പറഞ്ഞു.
Discussion about this post