രാഷ്ട്രീയ സ്വയം സേവക സംഘം ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ ഒടിസി ശിബിരത്തിൽ പങ്കെടുത്തതിൻ്റെ അനുഭവം പറഞ്ഞ് സ്വാമി സുധീർ ചെെതന്യ.
കൃത്യം അഞ്ചു മണിക്ക് തന്നെ കല്യാൺജിയുടെ ഫോൺ വന്നു…
“സുധീർജി… റെഡിയായോ? ഞാൻ ഇവിടെ ഗേറ്റിന് വെളിയിൽ ഉണ്ട്….”
ട്രെയിൻ ഇത്തിരി ലേറ്റ് ആയതിനാൽ ഒരു മണികഴിഞ്ഞാണ് വന്ന് കിടന്നത്.. എങ്കിലും സെക്യൂരിറ്റിചേട്ടനെ പറഞ്ഞ് ഏൽപ്പിച്ചിരുന്നു രാവിലേ നാല് മണിക്ക് തന്നെ വിളിക്കണം എന്ന്!! ഇന്നലെ തന്നെ കല്യാൺ ജി പറഞ്ഞിരുന്നു രാവിലെ കൃത്യം അഞ്ച് മണിക്ക് തന്നെ എത്തും എന്ന്…. അതിനാൽ ഞാനും റെഡി ആയിരുന്നു…
ഈ വിളിയും കൂടി ചേർത്ത് ഇത് നാലാമത്തെ വിളിയാണ് കല്യാൺജിയുടെ വക…
ആദ്യം പരിപാടിക്ക് ക്ഷണിക്കാൻ ഒന്ന്..
പിന്നെ ഒന്ന് ഓർമ്മപെടുത്താൻ…
പരിപാടി തലേന്ന്, രാവിലേ അഞ്ച് മണിക്ക് കൂട്ടി കൊണ്ട് പോകാൻ എത്തും എന്ന് പറയാൻ വേറൊന്ന് …
പിന്നെ ഇപ്പൊ ദേ ഇതും….
കാറിൽ കൃത്യം 5 മിനിറ്റിൽ പാറമേക്കാവ് സ്കൂളിൽ എത്തി…!
ഗേറ്റിലും കാർപോർച്ചിലും ഒക്കെ ഗണ വേഷത്തിൽ ആളുകൾ ഉണ്ട്…!
എന്നെ സ്വീകരിച്ച് ഒരു ക്ലാസ്സ് റൂമിലേക്ക് കൊണ്ട് പോയി…
വല്യ ഔപചാരികതകൾ ഒന്നും ഇല്ലാ… സാധാരണ പലയിടങ്ങളിൽ കാണുന്ന പോലെ പൂച്ചെണ്ട്, പൂമാല ഇത്യാദി ആഡംബരങ്ങൾ ഒന്നും തന്നെ ഇല്ല…
ഒരു പുഞ്ചിരി… ഒരു നമസ്‌തേ…! അത്ര തന്നെ..
വളരെ വൃത്തിയായി ചിട്ടയായി ഒരുക്കിയ ഒരു ചെറു ക്ലാസ്സ് മുറി….
ഭാരതാമ്പയുടെ.. ഗുരുജിയുടെ… ഡോക്ടർജിയുടെ ചിത്രങ്ങൾ…
കുറച്ച് പ്ലാസ്റ്റിക് കസേരകൾ അർത്ഥവൃത്തത്തിൽ ഇട്ടിരിക്കുന്നു….
രണ്ട് മുതിർന്ന പ്രവർത്തകർ എന്താണ് ഈ പരിപാടി എന്നത് കൃത്യം കൃത്യമായി എനിക്ക് പറഞ്ഞു തരുന്നു…..
OTC ആണ്… 40 വയസ്സിൽ താഴെ പ്രായമായവർക്കുള്ള ദശദിന ശിബിരം.
ജോലിക്ക് ഒക്കെ പോകേണ്ടവർ ആകില്ലേ… അങ്ങിനെ എങ്കിൽ എത്ര പേര് ഈ പരിപാടിക്ക് മുഴുവനായി അറ്റൻഡ് ചെയ്യുമോ എന്ന ചോദ്യം എന്നിൽ അറിയാതെ പൊന്തി വന്നു… പക്ഷെ ഞാൻ ചോദിച്ചില്ല.
പകരം “ഞാൻ എന്താ ചെയ്യേണ്ടേ…?” എന്നതായിരുന്നു ഞാൻ ചോദിച്ച ചോദ്യം.
എന്റെ ചുമതല അന്നത്തെ ദിവസത്തെ ആദ്യപരിപാടി ആയി അവിടെ ദീപം കൊളുത്തണം…
“സ്വാമിജി.. 5:15ന് നമ്മൾ ഹാളിൽ പോകും…”
“സ്വാമിജിയെ അവിടെ പരിചയപ്പെടുത്തും..”
“അങ്ങ് ചെന്ന് വിളക്ക് തെളിയിക്കണം…”
“പിന്നെ ചില പ്രാർത്ഥനകൾ ഉണ്ട്…”
“5:35ന് അത് തീരും… സ്വാമിജിക്ക് തിരിച്ച് പോകാം…”
ഇത് പറയുമ്പോൾ എങ്ങുനിന്നോ ഒരു വിസിൽ ശബ്ദം കേട്ടു….
വെറുതെ ഞാൻ എന്റെ വാച്ചിൽ പാളി നോക്കി.. 5:15am…
എന്നെ വലിയ ഒരു ഹാളിലേക്ക് കൊണ്ട് പോയി….
150+ ആളുകൾ…
നേരത്തെ എന്നിൽ ഉണ്ടായ സംശയം അലിഞ്ഞ് ഇല്ലാതെ ആയി…. ആരോടും ചോദിക്കാതെ തന്നെ…
എല്ലാവരും കൃത്യമായി വരിവരിയായി ഇരിക്കുന്നു…
എല്ലാവരും ചെറുപ്പക്കാർ…
നാല്പത് വയസ്സിൽ താഴെ…
തൊട്ടപ്പുറത്തെ മുറിയിൽ ഇരുന്നപ്പോൾ ഇത്ര പേര് ഇവിടെ ഉണ്ടായിരുന്നത് അറിഞ്ഞതേ ഇല്ലാ…!
അല്ലേലും അവർ ഇവിടെ ഉള്ളത് അവരുടെ ശബ്ദത്തിൽ അല്ലല്ലോ നമ്മൾ അറിഞ്ഞിരിക്കുക…
എന്നോട് വിശദീകരിച്ചതിൽ നിന്ന് ഒരു മിനിറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ കൃത്യമായി കാര്യപരിപാടികൾ നടന്നു…
ഒരാൾ എന്നെ പരിചയപ്പെടുത്തി…
അവർ ക്ഷണിച്ചപ്പോൾ….
ഞാൻ പോയി വിളക്ക് കൊളുത്തി…
അഞ്ച് തിരി വിളക്ക്…
വിളക്ക് കൊളുത്താൻ വേറെ ആരും ഊഴം കാത്ത് നിന്നില്ല…
അന്ന് വിളക്ക് തെളിയിക്കൽ എന്റെ ചുമതല ആയിരുന്നു…
അത് പോലെ അവിടെ ഓരോരുത്തർക്കും കൃത്യമായി ചുമതലകൾ വീതിച്ച് നൽകിയിരുന്നു….
ഏൽപ്പിച്ച ചുമതലകൾ വളരെ ശ്രദ്ധയോടെ അവർ ഓരോരുത്തരും ചെയ്തു… ചെയ്യുന്നു….
കൺഫ്യൂഷൻ ഇല്ലാ… കടിപിടി ഇല്ലാ…!
തിരിച്ച് ആശ്രമത്തിൽ എത്തിയിട്ടും ആ OTC ക്യാമ്പിൽ കണ്ട…
ലാളിത്യം…
അച്ചടക്കം…
കൃത്യനിഷ്ഠത…
പിന്നെ വേറെന്തെല്ലാമോ എന്നെ വളരെ അധികം ഇൻസ്പയർ ചെയ്തിരുന്നു..
അവ എന്നിൽ ഉണ്ടാക്കിയ അത്ഭുതവും ചെറുതല്ല….
അതിന്റെ ഒരു ബാക്കിയായിട്ടാണ് ഞാൻ ഇതൊക്കെ വല്യ കാര്യമായി എന്റെ ആചര്യനോട് പറഞ്ഞത്…
“സ്വാമിജി… ഞാൻ ഞെട്ടിപ്പോയി…”
“രാവിലേ അഞ്ചേകാലിന് പത്തുനൂറ്റമ്പത് പേര് കൃത്യമായി…”
“അതും യുവാക്കൾ…”
“ആരും താമസിച്ച് വരുന്നില്ല…”
“ആരും വേറെ ഒരാളുടെ പണി എടുക്കാൻ ഓടുന്നില്ല…”
“എല്ലാം കൃത്യം കൃത്യമായി നടക്കുന്നു…”
“എന്താ അല്ലേ….”
എന്റെ അത്ഭുതം, ആഹ്ലാദം ഒക്കെ ഞാൻ എന്റെ വാക്കിലും, മുഖത്തും ഒക്കെ പ്രകടിപ്പിക്കുണ്ട്….!!!
മലയാളി അല്ലാത്ത മ്മ്ടെ ആചാര്യൻ എന്നെ നോക്കി ‘ഒട്ടും അത്ഭുതം ഇല്ലാതെ’ വളരെ കാഷ്വൽ ആയി പറഞ്ഞു…
“That’s why they rule this country……”
അവർ വെറുതെ രാജ്യം ഭരിക്കുകയല്ല.. രാജ്യത്തിന്റെ ഹൃദയവും ആത്മാവും ഒരുമിച്ച് ഭരിക്കുകയാണ്..
NB: അതെ… അച്ചടക്കത്തിൽ… അർപ്പണമനോഭാവത്തിൽ… നിസ്വാർത്ഥതയിൽ… ധീരതയിൽ… ദൃഢതയിൽ…. കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനം…
അവർ ഇന്നും ഇവിടെ ഇങ്ങനെ നിൽക്കുന്നുണ്ടെങ്കിൽ അത് ആ സംഘടനയുടെ ആദർശങ്ങളിൽ.., രീതികളിൽ…അനുഷ്ഠാനങ്ങളിൽ വെള്ളം ചേർക്കാത്തത് ആണ്…
രാഷ്ട്രീയ സ്വയംസേവക സംഘം ഇന്ന് നൂറിന്റെ നിറവിൽ നിൽക്കുമ്പോൾ ബഹുമാനം..
അഭിമാനം…
നന്ദി… എന്നിവ ആണ് ആ സംഘത്തിനോട് തോന്നുന്നത്…
ഭാരതത്തിനെ രക്ഷിക്കുന്നതിൽ സംഘം വഹിച്ച പങ്ക്…,
ഭാരതത്തിനെ ഭാരതം തന്നെ ആക്കി നിലനിർത്താൻ വഹിക്കുന്ന പങ്ക്…
അത് വളരെ വലുതാണ്….
അഭിനന്ദനങ്ങളും… നന്ദിയും…
ഓം ശാന്തി.. ശാന്തി… ശാന്തി:.
Discussion about this post