ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരായി ചമഞ്ഞ് രാജസ്ഥാൻ സ്വദേശിയിൽ നിന്നും പണം തട്ടിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം എടപ്പറ്റ പാതിരിക്കോട് ചൂണ്ടിക്കലായിലെ ആലഞ്ചേരി സുനീ്( സുനീജ് മോൻ-38), തൃശ്ശൂർ പൂത്തോൾ മാടമ്പിലാൻ വലേരിപ്പറമ്പിൽ അശ്വിൻരാജ് (27), കൊളത്തൂർ വറ്റല്ലൂർ പള്ളിപ്പറമ്പൻ മുഹമ്മദ് ഷഫീഖ് (29) എന്നിവരാണ് പിടിയിലായത്.
സെപ്റ്റംബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭീകരബന്ധം ആരോപിച്ചായിരുന്നു രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയെ പ്രതികൾ വെർച്വൽ അറസ്റ്റിന്റെ പേരിൽ തട്ടിപ്പിന് ഇരയാക്കിയത്. ഇന്ത്യൻ മുജാഹിദീൻ എന്ന തീവ്രവാദ സംഘടനയിൽപ്പെട്ട ഒരാളെ എൻഐഎ അറസ്റ്റുചെയ്തപ്പോൾ കിട്ടിയ എടിഎം കാർഡുകളിൽ ഒന്ന് ബിക്കാനീർ സ്വദേശിയുടേത് ആണെന്നായിരുന്നു ഇവർ വിശ്വസിപ്പിച്ചത്. ഇയാളിൽ നിന്നും 60,08,794 രൂപയാണ് പ്രതികൾ കവർന്നത്.
രാജസ്ഥാനിലെ ജോധ്പുർ സൈബർ പൊലീസും മേലാറ്റൂർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തട്ടിപ്പിലെ മുഖ്യ കണികളെ പിടികൂടിയത്.
്
Discussion about this post