ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും തിരഞ്ഞെടുത്തതിൽ മുൻ താരവും ബിസിസിഐ സെലെക്ടറും ദിലീപ് വെങ്‌സർക്കാർ ചോദ്യങ്ങൾ ഉന്നയിച്ചു. ഒരു ഫോർമാറ്റിൽ മാത്രം ഇന്ന് കളിക്കുന്നതിനാൽ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും ഭാവിയെക്കുറിച്ച് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വേഗത്തിൽ തീരുമാനമെടുക്കേണ്ടതുണ്ടെന്ന് ദിലീപ് വെങ്‌സർക്കാർ പറഞ്ഞു.
“രോഹിത്തും വിരാടും വർഷങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളാണ്. പക്ഷേ അവർ ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്നതിനാൽ, സെലക്ടർമാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. അവസാന മത്സരം അവർ കളിച്ചിട്ട് വലിയ ഒരു ഇടവേള വന്നിരിക്കുന്നു. അതിനാൽ തന്നെ അവരുടെ ഫോമും ഫിറ്റ്നസും വിലയിരുത്തുന്നത് വളരെ ബുദ്ധിമുട്ടാണ്,” ദിലീപ് വെങ്‌സർക്കാർ പറഞ്ഞു.
രോഹിത്തിനെയും കോഹ്‌ലിയെയും ഓസ്‌ട്രേലിയൻ ഏകദിന മത്സരങ്ങൾക്കായി തിരഞ്ഞെടുത്തത് പ്രധാനമായും അവരുടെ മുൻകാല വിജയങ്ങൾ കൊണ്ടാണെന്ന് ദിലീപ് വെങ്‌സർക്കാർ അഭിപ്രായപ്പെട്ടു. അദ്ദേഹം പറഞ്ഞു: “രോഹിത്തിനെയും വിരാടിനെയും അവരുടെ മികച്ച റെക്കോർഡുകൾ കാരണമായിരിക്കാം അവരെ തിരഞ്ഞെടുത്തത്. അവർ മികച്ച കളിക്കാരാണ്, ഇന്ത്യൻ ക്രിക്കറ്റിന് മികച്ച സേവനം ചെയ്തിട്ടുണ്ട്, കളിയുടെ എല്ലാ ഫോർമാറ്റുകളിലും നിരവധി മത്സരങ്ങൾ വിജയിപ്പിച്ചിട്ടുണ്ട്.”
ഏകദിന മത്സരങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും ദിലീപ് വെങ്‌സർക്കാർ കൂട്ടിച്ചേർത്തു. അദ്ദേഹം പറഞ്ഞു:
“എന്നാൽ അവർ ടെസ്റ്റ് മത്സരങ്ങളോ ടി20 മത്സരങ്ങളോ കളിക്കാത്തതിനാലും, സീസണിൽ ടീം വളരെ കുറച്ചു കളിക്കുന്ന ഏകദിന മത്സരങ്ങൾ മാത്രം കളിക്കുന്നതിനാലും, അവരുടെ ഫോമും ഫിറ്റ്നസും അളക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ അവരെ തിരഞ്ഞെടുത്തതിനാൽ, സെലക്ടർമാർ അത് പരിശോധിച്ചിരിക്കാം, എന്നിരുന്നാലും എങ്ങനെയെന്ന് എനിക്കറിയില്ല.”ഇന്ത്യൻ ഇതിഹാസം സെലെക്ഷനെ വിമർശിച്ചുകൊണ്ട് പറഞ്ഞു.
Discussion about this post