കമലിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി, കൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് അയാൾ കഥയെഴുതുകയാണ്. സാഗർ കോട്ടപ്പുറം എന്ന നോവലിസ്റ്റായ ആയ മോഹൻലാലിന്റെ കഥാപാത്രം സുഹൃത്ത് രാമകൃഷ്ണനെ കാണാൻ എത്തുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
” നമുക്ക് കിട്ടിയ ഈ ജീവിതം, പരിപൂർണ്ണമായി ആഘോഷിക്കാം ആ നമ്മുടെ വിജയങ്ങൾ ആഘോഷിക്കാം നമ്മുടെ സങ്കടങ്ങൾ ആഘോഷിക്കുക നമ്മുടെ പരാജയങ്ങൾ ആഘോഷിക്കുക” ” നമുക്ക് ചോയ്ച്ച് ചോയ്ച്ച് പോവാം” തുടങ്ങിയ ഡയലോഗുകൾ ഒരിക്കലെങ്കിലും പറയാത്ത മലയാളികൾ ഇല്ല. മോഹൻലാലിന് അല്ലാതെ സാഗർ കോട്ടപ്പുറത്തെ അഭിനയിച്ച് ഫലിപ്പിക്കാൻ ഒരു നടനും സാധിക്കില്ല എന്നാണ് ഒരിക്കൽ സൂപ്പർതാരം ജയറാം പറഞ്ഞത്.
എന്തായാലും ചിത്രത്തിൽ, മോഹൻലാൽ ശ്രീനിവാസന്റെ വീട്ടിലേക്ക് വരുന്നതിന് ശേഷം അവിടെ ഉള്ള കോളിംഗ് ബെൽ അടിക്കുന്നുണ്ട്, ശേഷം മലയാളികൾ കണ്ടത് അവരെ എല്ലാ കാലത്തും പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി രംഗവും. ആ സീനിനെക്കുറിച്ചും അത് എങ്ങനെയാണ് ഇത്ര രസകരമായതെന്നും പറയുകയാണ് സംവിധായകൻ കമൽ.
“ആ സീൻ എടുക്കുന്ന സമയം. ഞാൻ ആക്ഷൻ പറഞ്ഞു. മോഹൻലാൽ നേരത്തെ തന്നെ പറഞ്ഞിരുന്നു, ആ രംഗം ചെയ്യാൻ തനിക്ക് റിഹേഴ്സൽ വേണ്ടെന്ന്. എന്തായാലും ലാൽ കോളിംഗ് ബെല്ലടിച്ചതിന് ശേഷം ഒരു വീഴ്ച്ച വീണു. അത് കണ്ടിട്ട് എനിക്ക് ചിരി വന്നു. ഞാൻ കട്ട് വരെ പറയാൻ മറന്ന് പോയി. ലാൽ ആകട്ടെ ഞാൻ കട്ട് പറയാൻ മറന്ന് പോയത് കൊണ്ട് ഒരു പിടച്ചിൽ കൂടി പിടഞ്ഞു. അതോടെ ക്യാമറമാൻ അടക്കം ചിരിയായി. ശേഷമാണ് ഞാൻ കട്ട് പറഞ്ഞത്. ഇങ്ങനെയൊക്കെ ഒരു നടൻ അഭിനയിച്ചാൽ ആരാണ് അതൊക്കെ ആസ്വദിക്കാതെ പോകുക.” കമൽ ഓർത്തു.
മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സാഗർ കോട്ടപ്പുറം.
Discussion about this post