സിംബാബ്‌വെ ഓൾറൗണ്ടർ സിക്കന്ദർ റാസ തന്റെ എക്കാലത്തെയും മികച്ച ടി20 ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നു. ടി 20 ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളായ ധോണിക്കും, കോഹ്‌ലിക്കും റാസയുടെ പ്ലെയിങ് ഇലവനിൽ ഇടം കിട്ടിയില്ല എന്നതാണ് ഏറ്റവും വലിയ കൗതുകം. സിംബാബ്‌വെ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് സിക്കന്ദർ റാസ.
ഓപ്പണർമാരായി ക്രിസ് ഗെയ്‌ലിനെയും രോഹിത് ശർമ്മയെയും റാസ തിരഞ്ഞെടുത്തു. ക്യാപ്റ്റനായി രോഹിത്തിനെ തന്നെയാണ് അദ്ദേഹം നിയമിച്ചത്. 14,562 റൺ ഫോർമാറ്റിൽ നേടിയ ഗെയ്‌ൽ ടി 20 ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. അതേസമയം രോഹിത് മുംബൈ ഇന്ത്യൻസിനെ (എംഐ) അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്കും ഇന്ത്യയെ 2024 ടി20 ലോകകപ്പ് വിജയത്തിലേക്കും നയിച്ചു.
മൂന്നാം നമ്പറിൽ നിക്കോളാസ് പൂരനെ ഇറക്കിയ റാസ താരത്തെ വിക്കറ്റ് കീപ്പറായും നിയമിച്ചു. ദക്ഷിണാഫ്രിക്കൻ ജോഡികളായ എബി ഡിവില്ലിയേഴ്‌സും ഹെൻറിച്ച് ക്ലാസനും നാലും അഞ്ചും സ്ഥാനങ്ങളിൽ ഇറങ്ങും. കീറോൺ പൊള്ളാർഡും രവീന്ദ്ര ജഡേജയും രണ്ട് ഓൾറൗണ്ടർമാരായി 6 ഉം 7 ഉം സ്ഥാനങ്ങളിൽ ഉണ്ടാകും. ബുംറ, ഷഹീൻ ഷാ അഫ്രീദി, സ്റ്റാർക്ക് എന്നിവരാണ് പേസ് അറ്റാക്കിൽ ഉള്ള ടീമിൽ സ്പിന്നറായി റാഷിദ് ഖാനും ഉണ്ടാകും.
സിക്കന്ദർ റാസയുടെ എക്കാലത്തെയും ടി20 ഇലവൻ: ക്രിസ് ഗെയ്ൽ, രോഹിത് ശർമ്മ (സി), നിക്കോളാസ് പൂരൻ (ഡബ്ല്യുകെ), എബി ഡിവില്ലിയേഴ്സ്, ഹെൻറിച്ച് ക്ലാസിൻ, കീറോൺ പൊള്ളാർഡ്, രവീന്ദ്ര ജഡേജ, റാഷിദ് ഖാൻ, ജസ്പ്രീത് ബുംറ, ഷഹീൻ അഫ്രീദി, മിച്ചൽ സ്റ്റാർക്ക്
Discussion about this post