ഗൗതം ഗംഭീർ ഇന്നലെ ഇന്ത്യൻ ടീമിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുക്കാനെത്തിയ താരങ്ങളിൽ സ്റ്റാറായത് ഹർഷിത് റാണ. ബാക്കിയുള്ള ഇന്ത്യൻ താരങ്ങൾ എല്ലാം ടീം ബസിൽ ഗംഭീറിന്റെ വീട്ടിലേക്ക് വന്നപ്പോൾ ഫാസ്റ്റ് ബൗളർ ഹർഷിത് റാണ ഒരു ആഡംബര ബിഎംഡബ്ല്യു കാറിൽ തൊട്ടുപുറകേ മാസ് സ്റ്റൈലിൽ അവിടേക്ക് എത്തുക ആയിരുന്നു.
പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നാളെ നടക്കും. ഒക്ടോബർ 10 ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരം, നവംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്ക് മുമ്പുള്ള ഇന്ത്യയുടെ അവസാന റെഡ്-ബോൾ അസൈൻമെന്റായിരിക്കും.
പരിശീലകൻ ഗൗതം ഗംഭീറിന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരൻ എന്നാണ് ഹർഷിത് റാണയെ പലപ്പോഴും വിളിക്കുന്നത്. 2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൾ ശേഷം അരങ്ങേറ്റം കുറിച്ചതിനുശേഷം, റാണ എല്ലാ ഫോർമാറ്റുകളിലും കളിച്ചു. ആവറേജ് സ്റ്റാറ്റ്സ് മാത്രമുള്ള ഒരു താരമായിരുന്നിട്ടും എങ്ങനെയാണ് താരത്തിന് ഇത്രയും അവസരം കിട്ടുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
ഓസ്ട്രേലിയയുടെ വൈറ്റ്-ബോൾ പര്യടനത്തിനുള്ള റാണയുടെ തിരഞ്ഞെടുപ്പിനെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ക്രിസ് ശ്രീകാന്ത് പരിഹസിച്ചിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് ശേഷം ടീം ഷീറ്റിൽ സ്ഥാനം ഉറപ്പുള്ള ആദ്യ പേര് റാണയുടേത് ആണെന്നും ശ്രീകാന്ത് പരിഹസിച്ചിരുന്നു.
https://twitter.com/i/status/1975980686944395639
Discussion about this post