ഇപ്പോൾ അഹമ്മദാബാദിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് അർഹമായ ഇരട്ട സെഞ്ച്വറി നഷ്ടമായി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമായുള്ള ആശയവിനിമയത്തിൽ കുറവ് കാരണം ഇടംകൈയ്യൻ റണ്ണൗട്ടായി മടങ്ങുക ആയിരുന്നു. 173 റൺസിൽ തന്റെ ഇന്നിംഗ്സ് പുനരാരംഭിച്ച ജയ്‌സ്വാൾ 258 പന്തിൽ നിന്ന് 22 ബൗണ്ടറികൾ ഉൾപ്പെടെ 175 റൺസ് നേടി മടങ്ങി.
ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിന്റെ 92-ാം ഓവറിലായിരുന്നു സംഭവം നടന്നത്. ജെയ്‌ഡൻ സീൽസ് എറിഞ്ഞ ഫുൾ ലെങ്ത് ബോളിൽ ജയ്‌സ്വാൾ അത് മിഡ്-ഓഫിലേക്ക് കളിച്ച് സിംഗിൾ നേടാൻ ശ്രമിച്ചു. ഗിൽ ആകട്ടെ ആദ്യം ക്രീസ് വിട്ടിറങ്ങി എങ്കിലും ശേഷം ജയ്‌സ്വാളിനെ തിരിച്ചയക്കുക ആയിരുന്നു. ഗ്രൗണ്ടിന്റെ പകുതിയോളം കവർ ചെയ്ത ശേഷം ജയ്‌സ്വാളിന് ആകട്ടെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതിനിടെ ഫീൽഡർ ടാഗെനറൈൻ ചന്ദർപോൾ കീപ്പർ ടെവിൻ ഇംലാച്ചിന് മികച്ച ത്രോ നൽകി. അദ്ദേഹം സ്റ്റമ്പ് തെറിപ്പിച്ചതോടെ ജയ്‌സ്വാൾ പുറത്ത്.
തന്റെ വിക്കറ്റിന് കാരണമായ ഗില്ലിനോടുള്ള നീരസം ജയ്‌സ്വാൾ അപ്പോൾ തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. താരം ക്രീസിൽ തുടർന്നിരുന്നു എങ്കിൽ ഇരട്ട സെഞ്ചുറിയോ ചിലപ്പോൾ ഒരു ട്രിപ്പിൾ സെഞ്ചുറിയോ വരെ നേടാൻ സാധ്യതയുള്ള ട്രാക്ക് ആയിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. ജയ്‌സ്വാളിന്റെ വിക്കറ്റിന് പിന്നാലെ ക്രീസിലെത്തിയ നിതീഷ് കുമാർ രീതി മികച്ച രീതിയിൽ കളിച്ച് 43 റൺ നേടി മടങ്ങി. ഇപ്പോൾ 75 നേടി ക്രീസിൽ നിൽക്കുന്ന ഗില്ലിന് കൂട്ട് 7 റൺ നേടിയ ജുറലാണ്. ഇന്ത്യ ഇപ്പോൾ 427 – 4 എന്ന നിലയിലാണ് നിൽകുന്നത്.
Shubman Gill’s Jealousy towards Yashasvi Jaiswal #INDvWI pic.twitter.com/81tcf8RC5E
— Lokesh Saini (@LokeshVirat18K) October 11, 2025
Self-made star ⭐
Not a product of PR or BCCI hype pure talent, pure grind 💯#jaiswal #indiavswi pic.twitter.com/WPAUMHL31p— Himanshu Chaudhary (@Himanshu4507) October 10, 2025
Mindless running from Jaiswal after hitting straight to fielder resulting in run out.
He did the same thing in Melbourne too when he was batting with Virat Kohli.
Bottled an easy 100 there & now a 200 here#YashasviJaiswal #INDvWI #TeamIndia https://t.co/BvKygFeKUL
— Prateek (@prateek_295) October 11, 2025
Discussion about this post