ശുഭ്മാൻ ഗിൽ, ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് വരുമ്പോൾ മുതൽ അയാൾ അനുഭവിച്ച സമ്മർദ്ദം അത്രമാത്രം വലുതായിരുന്നു. നായകൻ എന്ന നിലയിൽ ഒരു ടീമിനെ നയിക്കാൻ ആദ്യമായി ഇറങ്ങുന്നത് ഇംഗ്ലണ്ട് പോലെ ഒരു വലിയ മണ്ണിൽ. സീനിയർ താരങ്ങളിൽ പ്രമുഖർ വിരമിച്ച സാഹചര്യത്തിൽ കിട്ടിയിരിക്കുന്നത് വലിയ ഉത്തരവാദിത്വം, അടുത്ത സൂപ്പർ സ്റ്റാർ എന്ന ലേബലും അത് നൽകുന്ന ഗുണവും ദോഷവും. എന്തായാലും ബാറ്റ് കൊണ്ട് മികവ് കാണിച്ചിട്ടും ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടതോടെ പലരും അയാളെ ട്രോളാണ് തുടങ്ങി, ഈ ചെറുക്കനെ കൊണ്ടൊന്നും നടക്കില്ല എന്ന് പറയാൻ തുടങ്ങി. അങ്ങനെയൊക്കെ വിമർശനം വന്നിട്ടും അയാൾ മിണ്ടിയില്ല, തന്റെ കഴിവിൽ അയാൾക്ക് അത്ര വിശ്വാസം ഉണ്ടായിരുന്നു എന്ന് പറയാം.
ശേഷം രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ജയത്തിൽ നിർണായക പങ്ക് വഹിച്ച ഗിൽ മൂനാം ടെസ്റ്റിലെ തോൽവിക്കിടയിലും തന്റെ ഭാഗം നന്നായി ചെയ്തു. പിന്നാലെ നാലാം ടെസ്റ്റിലെ ആവേശ സമനിലയും അഞ്ചിലെ ജയത്തിലും എല്ലാം തന്റെ പങ്ക് വളരെ ഭംഗിയായി നിർവഹിച്ച ഗിൽ, ഇന്ത്യ ഒടുവിൽ പരമ്പര സമനിലയിലാക്കിയപ്പോൾ പരമ്പരയുടെ താരമായി മാറി. 10 ഇന്നിങ്‌സിലായി 754 റൺസാണ് അയാൾ അവിടെ നേടിയത്. ആ മികവ് കൂടി പരിഗണിച്ചാണ് അയാൾക്ക് ഏകദിന ടീമിന്റെ ക്യാപ്റ്റൻസിയും ഏഷ്യാ കപ്പിൽ ടീമിൽ സ്ഥാനവുമൊക്കെ നൽകിയത്. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ആരും അത്ര കാര്യമായിട്ട് ഒന്നും കാണുന്നില്ല എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യക്ക് അത് നിർണായകം തന്ന്നെ ആയിരുന്നു. ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സ് ജയം നേടിയപ്പോൾ ഗിൽ അതിൽ അർദ്ധ സെഞ്ച്വറി നേടിയിരുന്നു. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിലെ നിന്ദയുടെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ച്വറി നേടിയ ഗിൽ മനോഹര ഫോം തുടരുകയാണ്.
നായകൻ എന്ന നിലയിൽ ഈ വർഷം 5 ടെസ്റ്റ് സെഞ്ചുറികൾ നേടിയ ഗിൽ ഈ കാര്യത്തിൽ കോഹ്‌ലിയുടെ റെക്കോഡിങ് ഒപ്പം എത്തുകയും ചെയ്തു. സാധാരണ ക്യാപ്റ്റൻസിയൊക്കെ കിട്ടുമ്പോൾ താരങ്ങൾ സമ്മർദ്ദത്തിലാകുന്നത് ആണ് പതിവെങ്കിൽ ഗില്ലിന്റെ കാര്യത്തിൽ അത് തിരിച്ചാണ്. 7 ടെസ്റ്റിൽ നിന്നായി 84 . 81 ശരാശരിയിൽ അദ്ദേഹം നേടിയത് 933 റൺസാണ്. അവിശ്വനീയം എന്നല്ലാതെ ഈ കണക്കുകൾ കാണുന്ന നമുക്ക് മറ്റൊന്നും പറയാൻ കഴിയില്ല.
ഇന്ത്യ 518 – 5 ന് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുമ്പോൾ ക്യാപ്റ്റന്റെ മനോഹര ഇന്നിങ്സിന് ഡൽഹി ആരാധകരുടെ വക കൈയടികൾ മുഴങ്ങിക്കൊണ്ടിരുന്നു.
Discussion about this post