ഏകദിന നായക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട രോഹിത് ശർമ്മയ്ക്ക്, ഒക്ടോബർ 19 ന് പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ തെളിയിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോർഡുള്ള താരം, ഓസ്‌ട്രേലിയയിൽ മിച്ചൽ സ്റ്റാർക്കിനെയും ജോഷ് ഹേസൽവുഡിനെയും തകർത്തടിക്കുന്ന കാഴ്ച്ചയാണ് ആരാധകർ ഇപ്പോൾ സ്വപ്നം കാണുന്നത്. 2027 ലെ ലോകകപ്പിനായി ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വെ എന്നിവിടങ്ങളിലായി നടക്കുമ്പോൾ അതിൽ കളിക്കണം എങ്കിൽ രോഹിത്തിന് ഈ പരമ്പരയിൽ മികച്ച ഫോം കാണിച്ചേ പറ്റൂ.
എന്തായാലും ഏകദിന പരമ്പരയ്ക്കുള്ള കഠിനമായ പരിശീലനത്തിലാണ് ഇപ്പോൾ രോഹിത് ശർമ്മ. മുംബൈയിൽ മുൻ ബാറ്റിംഗ് പരിശീലകൻ അഭിഷേക് നായരുടെ സാന്നിധ്യത്തിലായിരുന്നു രോഹിത്തിന്റെ പരിശീലന സെഷൻ നടന്നത്. ഈ ദിവസങ്ങളിൽ എല്ലാം നടത്തുന്ന കഠിനമായ പരിശീലനത്തിലൂടെ താൻ ശരിയായ ട്രാക്കിലാണ് ഇപ്പോൾ ഉള്ളതെന്ന് രോഹിത് കാണിക്കുന്നു.
അതിനിടെ രോഹിത് പരിശീലനത്തിനിടെ കളിച്ച ഒരു പുൾഷോട്ടും അതുമായി ബന്ധപ്പെട്ട് ഒരു ആരാധകൻ പറഞ്ഞ അഭിപ്രായവും ചർച്ചയാകുന്നു. തന്റെ ഇഷ്ടപെട്ട ഷോട്ട് മനോഹരമായ കളിച്ച രോഹിത്തിനോട് ഒരു ആരാധകൻ ഇങ്ങനെ പറഞ്ഞു- ” നമുക്ക് 2027 ഏകദിന ലോകകപ്പ് ജയിക്കണം രോഹിത്. അവിടെ നിങ്ങൾ ഇല്ലെങ്കിൽ അതൊന്നും നടക്കില്ല. ഇപ്പോൾ കളിച്ചത് പോലെ ഉള്ള ഷോട്ട് ഓസ്‌ട്രേലിയയ്ക്കെതിരെയും കളിക്കണം. ഇതാ മിച്ചൽ സ്റ്റാർക്ക് നിങ്ങൾക്ക് മുന്നിൽ.”
എന്തായാലും സമീപകാലത്ത് തോൽവികൾ അറിയാതെ കുതിക്കുന്ന ഇന്ത്യൻ ടീമിന് കിട്ടാവുന്ന ഏറ്റവും വലിയ പരീക്ഷണം തന്നെയാണ് ഓസ്‌ട്രേലിയൻ പരമ്പര. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ജയം ആർക്ക് എന്നുള്ളത് കണ്ടറിയണം.
Fans shouting in front of Rohit Sharma during his practice session 🗣️- “2027 ka World Cup jeetna hai Rohit bhai, tumhare bina possible nahi hai! Australia me bhi aise hi maarna hai… dekho dekho, saamne Starc khada ha”😂🔥 pic.twitter.com/PBhPvnL2gW
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) October 11, 2025
Discussion about this post