ഇന്ത്യൻ യുവതാരം അഭിഷേക് ശർമ്മയ്‌ക്കെതിരെ പന്തെറിയാൻ അവസരം ലഭിച്ചാൽ, മൂന്ന് മുതൽ ആറ് പന്തുകൾക്കുള്ളിൽ അഭിഷേകിനെ പുറത്താക്കുമെന്ന് പാകിസ്ഥാൻ പേസർ ഇഹ്‌സാനുല്ല ഖാൻ . ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മികച്ച പ്രകടനത്തിന് ശേഷമാണ് ഇഹ്‌സാനുല്ല അഭിഷേകിന് വെല്ലുവിളി ഉയർത്തി രംഗത്ത് വന്നിരിക്കുന്നത്.
ഏഴ് മത്സരങ്ങളിൽ നിന്ന് 200 ന് അടുത്ത് സ്ട്രൈക്ക് റേറ്റിൽ 314 റൺസ് നേടിയ ഇന്ത്യൻ സ്റ്റാർ ബാറ്റ്‌സ്മാൻ ഇന്ത്യയുടെ ഏഷ്യാ കപ്പ് വിജയത്തിൽ നിർണായക ശക്തിയായി. എന്തായാലും 2023 ലെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ 152.65 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ ഇഹ്‌സാനുല്ല, തനിക്ക് അഭിഷേകിനെ വെല്ലുവിളിക്കാൻ കഴിയുമെന്നും പെട്ടെന്ന് പുറത്താക്കാൻ പറ്റുമെന്നും പറയുക ആയിരുന്നു. മാർച്ചിൽ നാഷണൽ ടി20 കപ്പിലാണ് ഇഹ്‌സാനുല്ല അവസാനമായി മത്സരക്രിക്കറ്റിൽ കളിച്ചത്. പെഷവാറിനായി മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി.
“ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ അവസരം ലഭിച്ചാൽ, ഞാൻ അഭിഷേക് ശർമ്മയെ 3-6 പന്തുകളിൽ പുറത്താക്കും. എന്റെ 140 (kmph) വേഗത അദ്ദേഹത്തിന് 160 ആയി തോന്നും. ആ വേഗത നേരിടാൻ അദ്ദേഹത്തിന് കഴിയില്ല . ഇടംകൈയ്യൻമാർക്ക് നേരെ ഞാൻ ഇൻസ്വിംഗറുകൾ ഏറിയും. അത് അയാളെ ബുദ്ധിമുട്ടിക്കും” ഇഹ്സാനുല്ല പറഞ്ഞു.
അഭിഷേക് തന്റെ മികച്ച പ്രകടനം തുടരുന്നതിനിടെയാണ് പാകിസ്ഥാൻ പേസറുടെ ധീരമായ പരാമർശം വന്നത്. ഏഷ്യാ കപ്പിൽ മൂന്ന് അർദ്ധസെഞ്ച്വറികൾ നേടിയ അദ്ദേഹം ഈ സീസണിൽ 12 ടി20 മത്സരങ്ങളിൽ നിന്ന് 49.41 ശരാശരിയിലും 208.8 സ്ട്രൈക്ക് റേറ്റിലും 593 റൺസ് നേടിയിട്ടുണ്ട്.
Discussion about this post