വേണു നാഗവള്ളിയുടെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 1989 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ചിത്രമാണ് അർത്ഥം. മമ്മൂട്ടി, ശ്രീനിവാസൻ, മുരളി, എന്നിവരോടൊപ്പം ജയറാം പാർവതി, മാമുക്കോയ, ഫിലോമിന, , സുകുമാരി, ജഗന്നാഥ വർമ്മ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവർ അഭിനയിച്ച ചിത്രം സൂപ്പർഹിറ്റായിരുന്നു.
തന്റെ ജീവിതത്തിന് യാതൊരു അർത്ഥവുമില്ലാത്തിനാൽ താൻ ആത്മഹത്യ ചെയ്യുന്നത് ആണ് നല്ലതെന്ന് തീരുമാനിക്കുന്ന ബെൻ നരേന്ദ്രൻ എന്ന കഥാപാത്രം അതിനായി റെയിൽ പാളത്തിൽ കിടക്കുന്നു. ട്രെയിൻ വന്ന് ഇടിക്കുന്നത് കാത്തുകിടക്കുന്ന അയാൾ ഇതേ ഉദ്ദേശവും തൊട്ടപ്പുറത്ത് കിടക്കുന്ന ജനാർദ്ദനൻ ( ജയറാം കഥാപാത്രത്തെ കാണുന്നു). താൻ മരിക്കാൻ കിടക്കുന്ന സമയത്ത് തന്നെ ഇവിടെയെത്തിയ ജയാരം കഥാപാത്രത്തിന്റെ കഥ മമ്മൂട്ടി കേൾക്കുന്നതും തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ.
സിനിമയിൽ കുറച്ചു രംഗം ജയിലിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. ആ സമയത്ത് ജയറാം- പാർവതി പ്രണയം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയം ആയിരുന്നു. ജയറാമായിട്ടുള്ള കത്ത് പാർവതി ഒരു പയ്യന്റെ കൈയിൽ കൊടുത്തുവിട്ടതിന് ശേഷമുണ്ടായ കൊല്ലാപ്പിനെക്കുറിച്ച് ജയാരം ഒരു അഭിമുഖത്തിൽ സംസാരിച്ചു. വാക്കുകൾ ഇങ്ങനെ:
” സെൻട്രൽ ജയിലിൽ ഷൂട്ടിങ് നടക്കുകയാണ്. ഞാനും മമ്മൂക്കയും അവിടെ ഉണ്ട്. ആ സമയത്തൊക്കെ ജയറാം- പാർവതി പ്രണയത്തെക്കുറിച്ച് പലർക്കും സംശയം ഉണ്ടായിരുന്നു. ഒരു ദിവസം ജയിലിന്റെ പുറത്ത് ഒരു പയ്യൻ വന്ന് നിൽക്കുന്നു. അവൻ കുറച്ചു സമയമായി അവിടെ നിന്ന് കറങ്ങുന്നത് കണ്ട പോലീസുകാർ എന്താണ് കാര്യം എന്ന് ചോദിച്ചു. ‘പാർവതി ഒരു കത്ത് കൊടുത്തുവിട്ടുണ്ട് അത് ജയറാമിന് കൊടുക്കാൻ വന്നതാണ്’ എന്ന് അവൻ പറഞ്ഞു. അപ്പോൾ തന്നെ വയർലസിലൂടെ അവർ പാർവതി കൊടുത്ത കത്തിന്റെ കാര്യം സെറ്റിലെത്തിച്ചു. അപ്പോൾ ഞാൻ അവനോട് ചോദിച്ചു, നീ ആരാണ് എന്ന്- ‘ പാർവതിയുടെ വീട്ടിൽ ജോലി അന്വേഷിച്ച് പോയതാണ്. അപ്പോൾ അവർ ഈ കത്ത് ജയിലിൽ കൊണ്ടുപോയി കൊടുത്താൽ ജോലി തരാമെന്ന് പറഞ്ഞു’ അവൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. ആ സമയം കൊണ്ട് മമ്മൂക്ക ആ കത്ത് പൊട്ടിച്ചുവായിക്കാൻ ആരോടോ പറഞ്ഞു, അതോടെ എല്ലാവരും സംഭവം അറിഞ്ഞു’
1992 സെപ്‌തംബർ 7 നായിരുന്നു ജയറാം- പാർവതി വിവാഹം നടന്നത്.
Discussion about this post