കുറച്ചുനാളുകൾക്ക് മുമ്പ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ കൂടുതൽ ആളുകൾ കളിയാക്കിരിക്കുന്നത്, അദ്ദേഹത്തിന്റെ അമിത ഭാരത്തിന്റെ പേരായിരുന്നു. ഇത്ര തടിയുള്ള ഒരു താരം എങ്ങനെ ഇന്ത്യൻ ടീമിലിന്റെ നായകനായി തുടരുന്നു എന്നുള്ളത് ഏവരെയും ഞെട്ടിച്ചു. എന്നാൽ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കിട്ടിയ ആ വലിയ ബ്രെക്കിൽ ശതീരഭാരമൊക്കെ നിയന്ത്രിച്ച് സൈറ്റായ രോഹിത്തിന്റെ ചിത്രങ്ങൾ ചർച്ചയായി. ഫിറ്റ്നസ് വീണ്ടെടുത്ത രോഹിത് ശർമ്മയുടെ കഠിനാദ്ധ്വാനത്തെ ഏവരും പുകഴ്‌ത്താൻ തുടങ്ങി. ഇതിനിടയിൽ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ സഞ്ജയ് ബംഗാർ ആണ്.
ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന സമയത്ത് ബംഗാർ രോഹിത്തിനൊപ്പം അടുത്ത് പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 10 കിലോഗ്രാം ഭാരം കുറച്ച രോഹിത് മുൻ ബാറ്റിംഗ് പരിശീലകനുമായ അഭിഷേക് നായരുടെ മാർഗനിർദേശപ്രകാരം പരിശീലനം നടത്തിവരികയാണ്. “2011 ലോകകപ്പിൽ ടീമിൽ ഇടം നേടാൻ കഴിയാതെ വന്നപ്പോൾ രോഹിത് ചില കർശനമായ നിയന്ത്രണങ്ങൾ പാലിച്ചു,” ബംഗാർ പറഞ്ഞു.
“അന്നത്തെ പുറത്താക്കൽ അദ്ദേഹത്തെ ബാധിച്ചു. ശേഷം അവൻ തിരിച്ചുവന്നു, ഇപ്പോൾ അതേ ദൃഢനിശ്ചയം നമ്മൾ കാണുന്നു. ടീമിൽ തിരിച്ചെത്തിയ അവൻ വിജയങ്ങൾ മാത്രമാണ് കണ്ടത്. പക്ഷേ അദ്ദേഹത്തിന്റെ ഫിറ്റ്നസിന്റെ പേരിൽ ആളുകൾ അദ്ദേഹത്തെ ലക്ഷ്യം വയ്ക്കുന്നത് തുടരുന്നു. ഇപ്പോൾ അദ്ദേഹം തന്റെ വിമർശകർക്ക് മറുപടി നൽകുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
കളിയുടെ എല്ലാ മേഖലകളിലും രോഹിത് സംഭാവന നൽകാൻ ആഗ്രഹിക്കുന്നുവെന്ന് ബംഗാർ പറഞ്ഞു. “രോഹിത് ടീമിന്റെ വിജയത്തിനായി അശ്വനിക്കുന്നവും ഫിറ്റുമാണ്. ക്യാപ്റ്റനല്ലാത്തപ്പോൾ, 30 യാർഡ് സർക്കിളിന് പുറത്ത് ഫീൽഡ് ചെയ്ത് ഡൈവ് ചെയ്യേണ്ടതായിട്ട് വരും. രോഹിത് ആ വെല്ലുവിളിക്കായി സ്വയം തയ്യാറെടുക്കുകയാണ്.”
രോഹിതിനെ ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കി ഗില്ലിനെ ആ സ്ഥാനത്ത് നിയമിച്ചത് അടുത്താണ്.
Discussion about this post