തളിപ്പറമ്പ് നഗരത്തിലെ അഗ്നിബാധയ്ക്കിടെ സമീപത്തെ സൂപ്പർമാർക്കറ്റിൽ നിന്ന് മോഷണം നടത്തിയ യുവതി പിടിയിൽ. തളിപ്പറമ്പിലെ നബ്രാസ് ഹൈപ്പർമാർക്കറ്റിൽ കവർച്ച നടത്തിയ യുവതിയാണ് അറസ്റ്റിലായത്.
അഗ്നിബാധയിൽ നാട്ടുകാരും രക്ഷാപ്രവർത്തകരും സബ്ദരായി നിൽക്കുമ്പോൾ പർദ ധരിച്ചെത്തിയ യുവതി സൂപ്പർമാർക്കറ്റിൽ നിന്ന് പതിനായിരത്തോളം രൂപയുടെ സാധനങ്ങൾ കവർന്ന് ജനക്കൂട്ടത്തിലേക്ക് മറയുകയായിരുന്നു.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പിടിയിലായത്. ഇവർ മോഷ്ടിച്ച സാധനങ്ങളുടെ വില ഈടാക്കി താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നുവെന്നാണ് വിവരം.
Discussion about this post