2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ അവസാനിച്ച് മാസങ്ങൾക്ക് ശേഷം, രാജസ്ഥാൻ റോയൽസിൽ സഞ്ജു സാംസണിന്റെ ഭാവിയെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നുവരാൻ തുടങ്ങി. 2026 ലെ ഐപിഎൽ സീസണിന് മുന്നോടിയായി പുതിയൊരു തുടക്കത്തിനായി സാംസൺ ആർആറുമായി വിടുമെന്നും ആർആർ അവരുടെ ക്യാപ്റ്റനെ ട്രേഡിൽ വിടുമെന്നും ഒകെ റിപ്പോർട്ടുകൾ വന്നു.
ചെന്നൈ സൂപ്പർ കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവയുൾപ്പെടെ നിരവധി ഐപിഎൽ ഫ്രാഞ്ചൈസികളിലേക്ക് സാംസൺ ചേക്കേറുമെന്ന് വാർത്തകൾ വന്നു. ഇതിഹാസ താരം എംഎസ് ധോണിക്ക് പകരക്കാരനായി സാംസൺ ചെന്നൈക്ക് മികച്ച ഓപ്ഷൻ ആയിരിക്കും എന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകൾ താരത്തെ ചെന്നൈയുമായി ബന്ധപ്പെടുത്തി സംസാരിക്കാൻ തുടങ്ങി.
മറുവശത്ത്, ഫ്രാഞ്ചൈസിയെ നയിക്കാൻ കഴിവുള്ള ഒരു സീനിയർ താരത്തെ കെകെആർ തിരയുകയാണ്. ശ്രേയസ് അയ്യർ ടീമിൽ നിന്ന് പോയതിനുശേഷം, അജിങ്ക്യ ഐപിഎൽ 2025 ൽ ടീമിനെ നയിച്ചെങ്കിലും കാര്യമായ ഗുണം ഉണ്ടായില്ല. അതിനാൽ അവരും മികച്ച ഓപ്ഷനുകൾ നോക്കുന്നു.
ഇപ്പോഴിതാ TOI യുടെ ഗൗരവ് ഗുപ്തയുടെ അഭിപ്രായത്തിൽ, 2026 ലെ ഐപിഎൽ സീസണിന് മുമ്പ് സാംസണെ സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസ് ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ഏത് താരത്തെ പകരം കൊടുത്താണ് ഡൽഹി ഒരു ഡീൽ നടത്താൻ നോക്കുന്നതെന്ന് വ്യക്തമല്ല. അക്‌സർ പട്ടേലും കെഎൽ രാഹുലും അടങ്ങുന്ന ടീം എന്ത് തന്ത്രമാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.
Discussion about this post