വിരാട് കോഹ്‌ലി തന്റെ സോഷ്യൽ മീഡിയയിൽ വ്യക്തിപരമായ കാര്യങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുന്നത് വളരെ അപൂർവമാണ്. കുറച്ചുകാലങ്ങളായി വിരാട് കൂടുതലായി സോഷ്യൽ മീഡിയയിൽ പ്രെമോഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾ മാത്രമാണ് പങ്കുവെച്ചിരുന്നത്. എന്നിരുന്നാലും, ഇന്ത്യൻ ക്രിക്കറ്റിലെ തന്റെയും രോഹിത് ശർമ്മയുടെയും ഭാവിയെക്കുറിച്ച് പ്രചരിക്കുന്ന എല്ലാ അഭ്യൂഹങ്ങൾക്കിടെ ഒരു പോസ്റ്റ് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് വന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകാദജിന പരമ്പര ഞായറാഴ്ച്ച ആരംഭിക്കാനിരിക്കെയാണ് ട്വീറ്റ് വന്നത്.
കോഹ്‌ലി കുറിച്ചത് ഇങ്ങനെ “നിങ്ങൾ ശരിക്കും പരാജയപ്പെടുന്നത്, നിങ്ങൾ വിട്ടുകൊടുക്കാൻ തീരുമാനിക്കുമ്പോൾ മാത്രമാണ്.”
ടി20 യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ച കോഹ്‌ലി ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ മാത്രമാണ് ഇപ്പോൾ കളിക്കുന്നത്. വരാനിരിക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ 3 മത്സരങ്ങളുള്ള ഏകദിന പരമ്പരയുടെ ഭാഗമായ കോഹ്‌ലി മിക്കവാറും തന്റെ അവസാന പരമ്പരയിലായിരിക്കും കളിക്കുക എന്നൊക്കെ റൂമർ വന്നത്.
കോഹ്‌ലിയുടെ പോസ്റ്റ് വന്നതിന് പിന്നാലെ അതിനെ ഡീകോഡ് ചെയ്യാൻ ആളുകൾ തുടങ്ങി. ചിലർ കോഹ്‌ലി ഇനിയും വർഷങ്ങൾ കളിക്കും എന്ന് വരെ പറഞ്ഞു. എന്നിരുന്നാലും, മണിക്കൂറുകൾക്ക് ശേഷം, കോഹ്‌ലി ഒരു ബ്രാൻഡ് പരസ്യത്തിന്റെ ടീസർ ആയിട്ടാണ് അത്തരത്തിൽ ഒരു പോസ്റ്റ് ചെയ്തതെന്ന് ആരാധകർക്ക് മനസിലായത്..
എന്തായാലും പോസ്റ്റ് ഡീകോഡ് ചെയ്ത് കോഹ്‌ലി എന്തോ വലിയ സിഗ്നൽ തന്നിരിക്കുന്നു എന്ന് ചിന്തിച്ചവർ പറ്റിക്കപെട്ടു എന്ന് പറയാം. അതേസമയം യുവതാരം ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ സൂപ്പർതാരങ്ങൾ ഇറങ്ങുമ്പോൾ എങ്ങനെയാകും പ്രകടനം എന്ന് ഏവരും ഉറ്റുനോക്കും.
Failure teaches you what victory never will. @staywrogn #StayWrogn pic.twitter.com/Uinsn3vv2s
— Virat Kohli (@imVkohli) October 16, 2025
The only time you truly fail, is when you decide to give up.
— Virat Kohli (@imVkohli) October 16, 2025













Discussion about this post