ആകാശത്തെ തൊടുന്ന അത്ഭുതനിർമ്മിതിയാണ് ദുബായിലെ ബുർജ് ഖലീഫ. ലോകത്തിന്റെ ഏറ്റവും ഉയരമേറിയ ഈ കെട്ടിടം ആഡംബരത്തിന്റെയും സ്വപ്നത്തിന്റെയും പ്രതീകമാണ്. എന്നാൽ, ആ സ്വപ്നനഗരത്തിന്റെ മുകൾനിലകളിൽ, ഒരു ഇന്ത്യക്കാരുടെയും ജീവിതകഥയാണ് ഇന്ന് എല്ലാവരുടെയും ഹൃദയം കീഴടക്കുന്നത് — സതീഷ് സൻപാലാണ് ആ കോടീശ്വരൻ.
ഇന്ത്യയുടെ മണ്ണിൽ വളർന്നു, സ്വപ്നങ്ങളുമായി ദുബായിലേക്കു യാത്രചെയ്ത യുവാവായിരുന്നു സതീഷ്. സാധാരണ കുടുംബത്തിലെ മകനായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അസാധാരണമായിരുന്നു. ബിസിനസിന്റെ ലോകത്ത് കഠിനാധ്വാനവും ആത്മവിശ്വാസവും കൂട്ടുകാരാക്കി, ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ദുബായില്‍ ബില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഒരു സാമ്രാജ്യം തന്നെ സതീഷ് കെട്ടിപ്പടുത്തിരിക്കുന്നു. അനാക്‌സ് ഹോള്‍ഡിങ് എന്ന കമ്പനിയുടെ ചെയര്‍മാനായ സതീഷിന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്. ബ്രിട്ടീഷ് പാകിസ്താനിയായ ഭാര്യ തബിന്ദയ്‌ക്കൊപ്പം ദുബായിലെ ബുര്‍ജ് ഖലീഫയിലാണ് സതീഷിന്റെ താമസം. അനാക്‌സ് കാപിറ്റല്‍ എന്ന കമ്പനിയുടെ സ്ഥാപകയും ഡയറക്ടറും കൂടിയാണ് തബിന്ദ.
ബുർജ് ഖലീഫയിലെ സതീഷ് സൻപാലിന്റെ ഫ്ലാറ്റ്, ആഡംബരത്തിന്റെ പര്യായമാണ്. ചുറ്റും മേഘങ്ങൾ ചുംബിക്കുന്ന വിൻഡോകളിലൂടെ ദുബായ് നഗരം തെളിയും . വിലകൂടിയ വസ്തുക്കളും സ്വർണത്തി. നിർമ്മിച്ച അലങ്കാര വസ്തുക്കളും കൊണ്ടാണ് ഫ്ളാറ്റിൻ്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. ഇവിടെ താമസിക്കാന്‍ നല്ല രസമാണ്. ജനലുകള്‍ തുറക്കാന്‍ കഴിയില്ല എന്നതാണ് ഏക പ്രശ്‌നമെന്നും തബിന്ദ പറയുന്നു. ശുദ്ധവായു മാത്രമാണ് ഞങ്ങള്‍ക്ക് ഇവിടെ നഷ്ടപ്പെടുന്നതെന്നും ഈ കെട്ടിടവുമായി പൊരുത്തപ്പെട്ടുവെന്നും സതീഷും പറയുന്നു
Discussion about this post