സ്വർണവില സർവ്വകാല റെക്കോർഡിലേക്ക്. സംസ്ഥാനത്ത് സ്വർണ വില പവന് 2,840 രൂപ കൂടി 97,360 രൂപയായി മാറി. ഗ്രാമിന് 355 രൂപ വർദ്ധിച്ചാണ് 12.170 രൂപയായത്. രണ്ടാഴ്ചയ്ക്കിടെ പവൻ വിലയിൽ 10,800 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്.
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റങ്ങൾ സംഭവിക്കുന്നത്.പലിശ നിരക്ക് കുറയ്ക്കും എന്ന യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ സൂചന നൽകിയതും സ്വർണവില വർദ്ധനവിന് കാരണമാണ്.
ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്‌സ് അസോസിയേഷനാണ് കേരളത്തിൽ സ്വർണത്തിൻറെ വില നിശ്ചയിക്കുന്നത് സംസ്ഥാനത്ത് ഒന്നിലധികം അസോസിയേഷനുകളുണ്ട്. ഇവരെല്ലാവരുമായി രാവിലെ ചർച്ച നടത്തിയതിന് ശേഷമാണ് വില നിശ്ചയിക്കുന്നത്. ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് വില അനുസരിച്ച് അന്താരാഷ്ട്ര വില ഡോളർ നിരക്കിൽ എത്രയാണെന്ന് രാവിലെ അറിയാനാവും. രാവിലെ 9.15 ആകുമ്പോഴേക്കും ഐ എൻ ആർ അഥവാ നാണയ വിനിമയ നിരക്ക് വരും. രൂപയുടെ വിനിമയ നിരക്ക് എത്രയാണെന്നത് അറിയും. ഇതിന് ശേഷം ബാങ്ക് നിരക്ക് കൂടി നോക്കി 92 എന്ന അനുപാതത്തിലേക്ക് വില നിശ്ചയിക്കും. അതിൽ 1% മാർജിനുകൂടി നൽകിയിട്ടാണ് വില നിശ്ചയിക്കപ്പെടുന്നത്.
Discussion about this post