രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്‌ക്കെതിരായ നടക്കുന്ന മത്സരത്തിൽ സഞ്ജു സാംസന്റെ മികവിൽ കേരളം പൊരുതുന്നു. 54 റൺസ് നേടി പുറത്തായ സഞ്ജു സാംസന്റെ മികവിലാണ് കേരളം 100 റൺസ് പിന്നിട്ടത്. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 239നെതിരെ കേരളം മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തിട്ടുണ്ട്.
ഇപ്പോൾ മഹാരാഷ്ട്ര സ്കോറിനോട് 107 റൺസ് പുറകിലായ കേരളം കളിയുടെ ഒരു കാട്ടിൽ 35 – 3 എന്ന നിലയിരുന്നു നിന്നത്. അവിടെ നിന്ന് സീനിയർ താരങ്ങളായ സഞ്ജു- സച്ചിൻ ബേബി സഖ്യം കേരളത്തെ രക്ഷിക്കുക ആയിരുന്നു. അവിടെ സഞ്ജു തന്നെ ആയിരുന്നു ഇന്നിംഗ്‌സിനെ മുന്നോട്ട് കൊണ്ടുപോയത്. സച്ചിൻ പ്രതിരോധത്തിൽ കളിച്ചപ്പോൾ സഞ്ജു അവിടെ അറ്റാക്ക് ചെയ്തു.
ഒടുവിൽ 7 റൺ നേടിയ സച്ചിൻ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയത് മുഹമ്മദ് അസറുദ്ദീനായിരുന്നു. താരവും നന്നായി കളിച്ചു വന്നപ്പോൾ കേരള സ്കോർബോർഡ് കുതിച്ചു. സഞ്ജുവിന്റെ ഇന്നിങ്സിൽ ഒരു സിക്‌സും അഞ്ച് ഫോറും ഉണ്ടായിരുന്നു. വിക്കി ഒസ്റ്റ്വാളിന്റെ പന്തിലായിരുന്നു സഞ്ജു മടങ്ങിയത്.
ടോപ് ഓർഡർ ഉത്തരവാദിത്വം കാണിക്കാതെ ഇരുന്നത് കേരളത്തിന് തിരിച്ചടിയായി.
Discussion about this post