ഹിജാബ് വിവാദത്തിൽ സ്‌കൂളിന്റെ നിലപാട് ആവർത്തിച്ച് പള്ളുരുത്തി സെന്റ് റീത്താസ് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബി. സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ച് വിദ്യാർത്ഥിനി വന്നാൽ, ആദ്യ ദിനം വന്ന അതേ സ്നേഹത്തിൽ വിദ്യാഭ്യാസം പൂർത്തിയാകുവോളം വിദ്യ നൽകാൻ സ്‌കൂൾ തയാറാണ്. നല്ലതു സംഭവിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. പൂർണമായും ഇന്ത്യൻ മാർഗത്തിലൂള്ള വിദ്യാഭ്യാസമാണ് സെന്റ് റീത്താസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ടിരിക്കുന്നതെന്നും പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബി പറഞ്ഞു.
കുട്ടി ടിസി വാങ്ങിപ്പോകാൻ തീരുമാനിച്ചതിനെപ്പറ്റി അറിവില്ല. സെന്റ് റീത്താസിലെ കുട്ടികൾക്ക് നൽകുന്നത് ഇന്ത്യൻ രീതിയിലുള്ള വിദ്യാഭ്യാസമാണെന്നും പാഠ്യപദ്ധതിക്കു പുറമെ ഇന്ത്യയുടേയും കേരളത്തിന്റെയും സാംസ്‌കാരിക മൂല്യങ്ങളും പഠിപ്പിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ പറഞ്ഞു
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളെപ്പറ്റി ഇപ്പോൾ പറയുന്നില്ല. നിയമം അതിന്റെ വഴിക്ക് പോകട്ടെ- പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.
Discussion about this post