പാക് വ്യോമാക്രമണത്തിൽ 3 പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പട്ടതിനെത്തുടർന്ന് പാകിസ്ഥാൻ, ശ്രീലങ്ക ടീമുകൾ ഭാഗമായ ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്ഗാനിസ്ഥാൻ. നവംബർ 5 മുതൽ 29വരെയായിരുന്നു പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പര പാകിസ്ഥാനിൽ നടക്കേണ്ടിയിരുന്നത്. അഫ്ഗാനിസഥാനിലെ പാക്തിക പ്രവിശ്യയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിലായിരുന്നു ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടത്. എട്ടോളം ആളുകൾ മരിച്ച ആക്രമണത്തിൽ നിരവധി ആളുകളുടെ നില ഗുരുതരം ആണെന്നും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തെ ഭീരുത്വമാണെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് വിശേഷിപ്പിച്ചു. ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിൻമാറാനുള്ള അഫ്ഗാൻ ക്രിക്കറ്റ് ബോർഡിൻറെ തീരുമാനത്തോട് പൂർണമായും യോജിക്കുന്നുവെന്ന് പാകിസ്ഥാൻറെ നടപടി പ്രാകൃതമാണെന്നും അഫ്ഗാൻ ക്രിക്കറ്റ് ടീം നായകൻ റാഷിദ് ഖാൻ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ ഉർഗൂൺ ജില്ലയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് പ്രാദേശിക താരങ്ങളായ കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവർ കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. അതിർത്തി സംഘർഷത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ വന്ന 48 മണിക്കൂർ വെടിനിർത്തൽ കരാറിനിടയിലാണ് അക്രമണങ്ങളുണ്ടായത്. സംഘർഷങ്ങൾ ലഘൂകരിക്കാനും അതിർത്തി കടന്നുള്ള അക്രമം തടയാനും ലക്ഷ്യമിട്ട് ദോഹയിൽ നടക്കുന്ന ചർച്ചകൾ അവസാനിക്കുന്നത് വരെ വെടിനിർത്തൽ കരാർ നീട്ടണമെന്ന് പാകിസ്ഥാൻ തന്നെയാണയിരുന്നു ആവശ്യപ്പെട്ടത്.
പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറിയത്, സ്വന്തം നാട്ടിൽ അന്താരാഷ്ട്ര ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിക്കാനും നിലനിർത്താനുമുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായി പറയാം. ഏഷ്യയിലെ ക്രിക്കറ്റ് ശക്തിയായ ഇന്ത്യ, 2012–13 മുതൽ പാകിസ്ഥാനുമായുള്ള ദ്വിരാഷ്ട്ര പരമ്പരകൾ ബഹിഷ്കരിക്കുകയാണ്, ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ മാത്രമാണ് അവരെ നേരിടുന്നത്. ഇനി അഫ്ഗാനും ആ പാത സ്വീകരിക്കാനാണ് സാധ്യത.
Statement of Condolence
The Afghanistan Cricket Board expresses its deepest sorrow and grief over the tragic martyrdom of the brave cricketers from Urgun District in Paktika Province, who were targeted this evening in a cowardly attack carried out by the Pakistani regime.
In… pic.twitter.com/YkenImtuVR
— Afghanistan Cricket Board (@ACBofficials) October 17, 2025
Discussion about this post