2026 ലെ ഐപിഎല്ലിന് മുമ്പ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാൻ സാധ്യത ഉണ്ടെന്ന റിപ്പോർട്ട് പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഫ്രാഞ്ചൈസി വിടാൻ ആഗ്രഹിച്ച സാംസൺ രാജസ്ഥാനെ സമീപിച്ചു എന്നായിരുന്നു പുറത്തുവന്ന വാർത്ത. ഐപിഎൽ 2018 മെഗാ ലേലത്തിൽ രാജസ്ഥാനിലെത്തിയ സാംസൺ 2021 മുതൽ ടീമിന്റെ നായകനാണ്.
ആർആർ വിടുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ, സാംസണുമായി ബന്ധപ്പെട്ട് പല ടീമുകളുടെ പേരുകൾ ഉയർന്നുവന്നു. ചെന്നൈ, കൊൽക്കത്ത, ഡൽഹി ടീമുകളെക്കുറിച്ചാണ് താരത്തെ കൂടുതൽ ആളുകൾ ബന്ധപെടുത്തിയത്. ഇതിൽ ഇന്നലെ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ചെന്നൈ നായകൻ ഋതുരാജിനൊപ്പമുള്ള ഒരു ചിത്രം പങ്കിട്ടുകൊണ്ട് ആർആർ ക്യാപ്റ്റൻ താൻ ചെന്നൈ സൂപ്പർ കിൻസിലേക്ക് പോകുന്നതിനെക്കുറിച്ച് സൂചന നൽകിയിരിക്കുകയാണ്.
രഞ്ജി ട്രോഫിയുടെ ആദ്യ റൗണ്ടിൽ സാംസണും ഋതുരാജും നേർക്കുനേർ ഏറ്റുമുട്ടുകയാണ്. 2024 ഒക്ടോബറിന് ശേഷമുള്ള സഞ്ജുവിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് മത്സരമാണിത്. കേരള- മഹാരാഷ്ട്ര പോരാട്ടം നടക്കുമ്പോൾ മഹാരാഷ്ട്രയുടെ ഭാഗമായ ഋതുരാജിനും മികവ് കാണിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യൻ ടെസ്റ്റ് ടീമിലൊരു സ്ഥാനമാണ് താരം ലക്ഷ്യമിടുന്നത്.
എന്തായാലും വരും മാസങ്ങളിൽ തന്നെ സഞ്ജുവിന്റെ ഐപിഎൽ ടീം ഏതായിരിക്കും എന്നുള്ള സംശയത്തിനുള്ള ഉത്തരം കിട്ടും എന്ന് ഉറപ്പിക്കാം.
Smiles in Ranji, whispers in IPL.
If CSK’s hinting, the roar might just get louder in this auction. 🦁#CSK #SanjuSamson #WhistlePodu #IPLAuction #IPL2026 #IPL pic.twitter.com/XK1Teue8hy
— Amit Barve (@amit1430) October 18, 2025
Discussion about this post