അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ഫാസ്റ്റ് മീഡിയം ബൗളർ ഭുവനേശ്വർ കുമാറിന് ഒരു അതുല്യ റെക്കോർഡുണ്ട്. മൂന്ന് ഫോർമാറ്റുകളിലും (T20I, ODI, Test) “ബൗൾഡ്” ആയി പുറത്താക്കി തന്റെ അരങ്ങേറ്റ വിക്കറ്റ് നേടിയ ഏക ബൗളർ ആണ് നമ്മുടെ ഭുവി. കരിയറിൽ ഉടനീളം മറ്റ് പല ബോളർക്കും സാധികാത്ത ആ നേട്ടം ഭുവി എങ്ങനെ നേടി എന്ന് നമുക്ക് നോക്കാം:
2012 ഡിസംബർ 25 ന് ബെംഗളൂരുവിൽ ബൗൾഡ് ആയി പാകിസ്ഥാനെതിരായ T20I അരങ്ങേറ്റത്തോടെയാണ് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര യാത്ര ആരംഭിച്ചത്. ആദ്യ ഓവറിൽ തന്നെ, കുമാർ എറിഞ്ഞ മികച്ച ഇൻ-സ്വിംഗറിനൊടുവിൽ പാകിസ്ഥാന്റെ നാസിർ ജാംഷെഡിന്റെ ബാറ്റിനെ മറികടന്ന് സ്റ്റമ്പ് തകർത്തു. അരങ്ങേറ്റ വിക്കറ്റ് ക്ലാസായി നേടിയ ഭുവി തന്റെ മികവ് ആരാധർക്ക് മുന്നിൽ തെളിയിച്ചു.
വെറും അഞ്ച് ദിവസങ്ങൾക്ക് ശേഷം, 2012 ഡിസംബർ 30 ന് ചെന്നൈയിൽ വെച്ച് പാകിസ്ഥാനെതിരെ തന്നെ കുമാർ തന്റെ ഏകദിന ക്യാപ്പ് സ്വന്തമാക്കി. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ പാകിസ്ഥാൻ ഓപ്പണർ മുഹമ്മദ് ഹഫീസിനെ വീണ്ടും ക്ലീൻ ബൗൾഡ് ചെയ്തു ഏകദിന അരങ്ങേറ്റവും കളറാക്കി. തന്റെ ഏകദിന കരിയറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എന്ന നേട്ടവും താരത്തിന് സമ്മാനിച്ചു. 9 ഓവറുകൾ, 2 മെയ്ഡൻ, 27 റൺസ്, 2 വിക്കറ്റ് എന്നിങ്ങനെ മികച്ച ബൗളിംഗ് പ്രകടനവുമായി കുമാർ ആ മത്സരം പൂർത്തിയാക്കി.
2013 ഫെബ്രുവരി 22 ന് ചെന്നൈയിൽ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച കുമാർ, മത്സരത്തിൽ മാർക്കസ് നോർത്തിന്റെ കുറ്റിതെറിപ്പിച്ച് ചരിത്രത്തിന്റെ ഭാഗമായി. ആ പരമ്പരയിൽ ഓസ്ട്രേലിയയ്ക്കെതിരെ 4-0 ന് ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
Discussion about this post