ഇന്നലെ പെർത്തിൽ നടന്ന മത്സരത്തിൽ മഴ കാരണം ഉപയോഗിക്കേണ്ടതായി വന്ന ഡക്ക്‌വർത്ത്/ലൂയിസ് നിയമത്തിലെ അസന്തുലിതാവസ്ഥയെ മുൻ ഇന്ത്യൻ ഓപ്പണർ സുനിൽ ഗവാസ്‌കർ വിമർശിച്ചു. ഇന്ത്യൻ ബാറ്റിംഗ് നടക്കുമ്പോൾ നിരവധി തവണ മഴ തടസ്സപ്പെടുത്തിയത് ടീമിനെ സാരമായി ബാധിച്ചു എന്നും അതൊന്നും നിയമം അതൊന്നും പരിഗണിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.
തുടക്കം മുതൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, 26 ഓവറിൽ 136/9 എന്ന താരതമ്യേന മികച്ച സ്‌കോർ നേടാൻ സന്ദർശകർക്ക് കഴിഞ്ഞു. എന്നിരുന്നാലും, ഡക്ക്‌വർത്ത്/ലൂയിസ് രീതി അനുസരിച്ച് ഓസ്‌ട്രേലിയയുടെ ലക്ഷ്യം 137 ന് പകരം 131 ആയി കുറച്ചു. ഇത് പലരെയും അത്ഭുതപ്പെടുത്തി.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് അനുകൂലമായി തോന്നിയ, എപ്പോഴും ചോദ്യം ചെയ്യപ്പെടുന്ന ഡക്ക്‌വർത്ത്-ലൂയിസ് രീതിയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഗവാസ്‌കർ ഇന്ത്യാ ടുഡേയോട്,ഇങ്ങനെ പറഞ്ഞു.
“ആ രീതി അധികം പേർക്കും മനസ്സിലാകുമെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ അത് വളരെക്കാലമായി നിലവിലുണ്ട്. വിജെഡി രീതി കണ്ടുപിടിച്ച ഒരു ഇന്ത്യക്കാരനുണ്ടായിരുന്നു( വി ജയദേവൻ). അത് വളരെ മികച്ചതാണെന്ന് ഞാൻ കരുതുന്നു . കാരണം അത് രണ്ട് ടീമുകൾക്കും തുല്യമായി സാധ്യതകൾ നൽകും. ബിസിസിഐ ആഭ്യന്തര ക്രിക്കറ്റിൽ വിജെഡി രീതി ഉപയോഗിച്ചിരുന്നു”
അദ്ദേഹം തുടർന്നു:
“മഴ തടസ്സപ്പെടുമ്പോൾ, എതിരാളികൾക്ക് നൽകുന്ന ലക്ഷ്യം കാണുമ്പോൾ ഇരുടീമുകൾക്കും ന്യായമായി തോന്നണം.”
എന്തായാലും ലക്ഷ്യം പിന്തുടർന്ന എതിരാളികൾ 22-ാം ഓവറിൽ ഏഴ് വിക്കറ്റുകൾ ബാക്കി നിൽക്കെ ഓസ്ട്രേലിയ റൺചേസ് എളുപ്പത്തിൽ പൂർത്തിയാക്കി പരമ്പരയിൽ മുന്നിലെത്തിയിരിക്കുകയാണ്.
Discussion about this post