പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും റൺ നേടാൻ പരാജയപ്പെട്ടപ്പോൾ, ഓസ്‌ട്രേലിയൻ പര്യടനത്തിന് മുമ്പുള്ള ഇരുവരുടെയും തയ്യാറെടുപ്പിന്റെ അഭാവത്തെ മുഹമ്മദ് കൈഫ് ചോദ്യം ചെയ്തു. മിച്ചൽ രോഹിത് 8 റൺസ് നേടി മടങ്ങിയപ്പോൾ വിരാടിന്റെ മടക്കം റണ്ണൊന്നും നേടാതെയായിരുന്നു. 21.1 ഓവറിൽ 131 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഓസ്ട്രേലിയ 7 വിക്കറ്റിന് മത്സരം വിജയിച്ചു.
മത്സരങ്ങൾക്ക് തയ്യാറെടുക്കാൻ വിരാടും രോഹിതും നേരത്തെ തന്നെ ഓസ്‌ട്രേലിയയിലേക്ക് പോകേണ്ടതായിരുന്നുവെന്ന് എന്നാണ് കൈഫ് പറയുന്നത്. ഏറെ നാളുകൾക്ക് ശേഷം മത്സര ക്രിക്കറ്റിന് ഇറങ്ങുന്നതിന് മുമ്പ് താളം വീണ്ടെടുക്കാൻ അത് അത്യാവശ്യം ആയിരുന്നു എന്നും മുൻ താരം പറഞ്ഞു.
“വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും നേരത്തെ ഓസ്‌ട്രേലിയയിലെത്താൻ അവസരം ലഭിച്ചിരുന്നു, പക്ഷേ ആളുകൾ ഇപ്പോഴും അവരുടെ പിന്നിലായതിനാൽ ടീമിനൊപ്പം യാത്ര ചെയ്യുന്നതിനെക്കുറിച്ച് അവർ ചിന്തിച്ചുകാണും. ഇംഗ്ലണ്ടിലേക്ക് മാറിയതിനാൽ തന്നെ വിരാടിന് ടീമിനൊപ്പം യാത്ര ചെയ്യേണ്ടത് വളരെ പ്രധാനമായിരുന്നു. അതൊരു വലിയ സമ്മർദ്ദമാണ്. വിരാട് ടീമിനൊപ്പം യാത്ര ചെയ്തില്ലായിരുന്നു എങ്കിൽ അതും പ്രശ്നങ്ങൾക്ക് കാരണമാകുമായിരുന്നു. ആകെ മൊത്തത്തിൽ സമ്മർദ്ദം ബാധിച്ചു.” കൈഫ് പറഞ്ഞു.
രോഹിത് ഫോമിലായിരുന്നെങ്കിൽ അയാൾ പുറത്തായ പന്ത് ബാറ്റ്സ്മാൻ സിക്സർ അടിക്കുമായിരുന്നുവെന്ന് കൈഫ് പറഞ്ഞു. “രോഹിത് പുറത്തായ പന്ത് നോക്കുക. അദ്ദേഹത്തിന് വേണ്ടത്ര ഗെയിം പ്രാക്ടീസ് ഉണ്ടായിരുന്നില്ല, ജോഷ് ഹേസൽവുഡ് ആകട്ടെ നല്ല താളത്തിലായിരുന്നു. അദ്ദേഹം ഫോമിലാണെങ്കിൽ, അദ്ദേഹം ആ പന്ത് സിക്സർ അടിക്കുമായിരുന്നു. പരിശീലനം കുറവായതിനാൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസം കുറവായിരുന്നു,” കൈഫ് കൂട്ടിച്ചേർത്തു.
ഒക്ടോബർ 23 വ്യാഴാഴ്ച നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഇരുവരും റൺസ് നേടാൻ ശ്രമിക്കും.
Discussion about this post