ഏകദിന അരങ്ങേറ്റത്തിന് മുമ്പ് നിതീഷ് കുമാർ റെഡ്ഡി ഭാവിയിലെ എല്ലാ ഫോർമാറ്റിലും മികച്ച കളിക്കാരനാകണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ പിന്തുണച്ചു. ഞായറാഴ്ച പെർത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ഏകദിനത്തിന് മുന്നോടിയായി ആന്ധ്രാപ്രദേശ് ഓൾറൗണ്ടർ നിതീഷിന് തന്റെ കന്നി ഏകദിന ക്യാപ്പ് രോഹിത് ആയിരുന്നു നൽകിയത്. പരിക്കേറ്റ ഹാർദിക് പാണ്ഡ്യയുടെ സ്ഥാനത്ത് എത്തിയ നിതീഷിന്റെ ബാറ്റിംഗ് മികവ് മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഇന്ത്യയെ 136 റൺ നേടുന്നതിന് സഹായിച്ചു.
ബിസിസിഐ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്‌ത ഒരു വീഡിയോയിൽ, രോഹിത് നിതീഷിന് തന്റെ കന്നി ഏകദിന ക്യാപ്പ് കൈമാറിക്കൊണ്ട് സംസാരിക്കുന്നത് കാണാം. തന്റെ മനോഭാവത്തിലൂടെ ഇന്ത്യൻ ടീമിൽ ദീർഘദൂരം മുന്നേറുമെന്ന് മാത്രമല്ല, ഒരു ഓൾറൗണ്ടർ ആകാൻ വിധിക്കപ്പെട്ടവനായിരിക്കുമെന്നും തനിക്ക് 110% ഉറപ്പുണ്ടെന്ന് മുൻ ഇന്ത്യൻ നായകൻ പറഞ്ഞു.
“നിങ്ങളുടെ കരിയറിന് മികച്ചൊരു തുടക്കം ലഭിച്ചു. നിങ്ങൾ എങ്ങനെ ഗെയിം കളിക്കാൻ ആഗ്രഹിക്കുന്നു എന്നതും നിങ്ങളുടെ മനോഭാവവും മാത്രമാണ് പ്രധാനം. ആ മനോഭാവത്തോടെ, ഈ ഇന്ത്യൻ ടീമിൽ നിങ്ങൾ വളരെ ദൂരം മുന്നോട്ട് പോകുമെന്ന് എനിക്ക് 110% ഉറപ്പുണ്ട്. നിങ്ങൾ ഒരു ഓൾ-ഫോർമാറ്റ് താരമാകും. അത് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. “നിങ്ങൾ എല്ലാ ഫോർമാറ്റിലും നിറഞ്ഞ് നിൽക്കും” അദ്ദേഹം പറഞ്ഞു.
2024 നവംബറിൽ ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെ നിതീഷിന് തന്റെ ആദ്യ ടെസ്റ്റ് ക്യാപ്പ് ലഭിച്ചതും ഇതേ വേദിയിൽ വെച്ചായിരുന്നു. മുൻ ടെസ്റ്റ് നായകൻ വിരാട് കോഹ്‌ലിയാണ് നിതീഷിന് ക്യാപ്പ് നൽകിയത്.
Discussion about this post