ടീം ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യത്തെ ജമ്മു കശ്മീർ ക്രിക്കറ്റ് കളിക്കാരനായ പർവേസ് റസൂലിനെ ഓർമ്മയുണ്ടോ? കഴിഞ്ഞ രണ്ട് വർഷമായി ജമ്മു കശ്മീർ ടീമിൽ നിന്ന് അവഗണിക്കപ്പെട്ടതിനെത്തുടർന്ന്, ആഭ്യന്തര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.
2014 ലും 2017 ലുമായി ആകെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് താരം ഇന്ത്യൻ ജേഴ്സിയിലിറങ്ങിയത്. അതിൽ ഒരു ഏകദിനവും ഒരു ടി 20 യും ഉൾപ്പെടുന്നു. പക്ഷേ ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിട്ടും അദ്ദേഹത്തിന് അധികം അവസരങ്ങൾ ലഭിച്ചില്ല. 95 മത്സരങ്ങളിൽ നിന്ന് അദ്ദേഹം 352 വിക്കറ്റുകൾ വീഴ്ത്തി, ബാറ്റിംഗിലേക്ക് വന്നാൽ 38.95 ശരാശരിയിൽ 5648 റൺസ് നേടി. “അതെ, ഞാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വ്യക്തമായും, ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമായിരുന്നു.” ഇതാണ് വിരമിക്കൽ വേളയിൽ താരം പറഞ്ഞത്.
“ക്രിക്കറ്റിന് അധികം അറിയപ്പെടാത്ത ജമ്മു & കാശ്മീരിൽ നിന്ന് വന്ന ഞാൻ, രഞ്ജി ട്രോഫിയിലെ ഏറ്റവും മികച്ച ഓൾറൗണ്ടറിനുള്ള ലാലാ അമർനാഥ് ട്രോഫി രണ്ട് തവണ (2013-14 ലും 2017-18 ലും) നേടി, കൂടാതെ എന്റെ മേഖലയിൽ നിന്ന് ഇന്ത്യയ്ക്കുവേണ്ടിയും ഐപിഎല്ലിലും കളിച്ച ആദ്യ വ്യക്തിയായി. കളിയിൽ സംഭാവന നൽകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്,” റസൂൽ പറഞ്ഞു.
താൻ ഏറ്റവും ആഗ്രഹിച്ച ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യയ്ക്കുവേണ്ടി കളിക്കാൻ എന്നതിൽ വിഷമം ഉണ്ടെന്നും താരം പറഞ്ഞു. ബോർഡ് പ്രസിഡന്റ്സ് ഇലവനുവേണ്ടി ഓസ്‌ട്രേലിയയ്‌ക്കെതിരെ 7/45 കണക്കിൽ പോരാട്ടം അവസാനിപ്പിച്ചിട്ടും താരത്തിന് അവസരങ്ങൾ കിട്ടിയില്ല. “തീർച്ചയായും ഖേദമുണ്ട്. ഞാൻ ഇന്ത്യയ്‌ക്കായി രണ്ട് വൈറ്റ്-ബോൾ മത്സരങ്ങൾ കളിച്ചു, പക്ഷേ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ഞാൻ ആഗ്രഹിച്ചു, പ്രത്യേകിച്ചും ഓസ്‌ട്രേലിയയ്‌ക്കെതിരെ ബോർഡ് പ്രസിഡന്റ്സ് ഇലവനുവേണ്ടി 45 റൺസിന് ഏഴ് വിക്കറ്റ് നേടിയതിന് ശേഷം (2013 ഫെബ്രുവരിയിൽ ചെന്നൈയിൽ).
“എന്നിരുന്നാലും, ഇതാണ് വിധി. നിങ്ങൾ നന്നായി ചെയ്യാൻ കഠിനമായി പരിശ്രമിക്കുന്നു. സർവ്വശക്തന് നന്ദി, ബാറ്റിംഗിലും ബോളിലും എനിക്ക് ജമ്മു & കാശ്മീരിനായി ഒരു മികച്ച റെക്കോർഡുണ്ട്. എന്റെ കരിയറിൽ എല്ലാ ഫോർമാറ്റുകളിലുമായി ഞാൻ 10,470 റൺസ് നേടുകയും 623 ൽ കൂടുതൽ വിക്കറ്റുകൾ നേടുകയും ചെയ്തിട്ടുണ്ട്., പരിശീലകനിലെ എന്റെ പുതിയ റോളിനായി ഞാൻ ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,” റസൂൽ പറഞ്ഞു.
Discussion about this post