ലിജോ ജോസ് പെല്ലിശ്ശേരി മലയാളികൾക്ക് പരിചയപ്പെടുത്തിയ താരമാണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രം മതി താരത്തെ ഓർക്കാൻ. ആ സിനിമയിലെ കഥാപാത്രമായ ലിച്ചി എന്ന പേരാണ് ആരാധകർക്കിടയിൽ പ്രിയം. ഇപ്പോഴിതാ ശരീരഭാരം കുറച്ചതുമായി ബന്ധപ്പെട്ട് അന്ന രാജൻ സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിച്ച് ചർച്ചയാവുകയാണ്.
എക്‌സ്ട്രാ ഫിറ്റംഗ് ഒഴിവാക്കിയതല്ല,കഠിനാധ്വാനം ചെയ്ത് ഭാരം കുറച്ചതാണെന്നാണ് താരം പുതിയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ ഞാൻ വളരെയധികം കഠിനാധ്വാനം ചെയ്തു. ഇപ്പോൾ വളരെ സന്തോഷമുണ്ട്. ശരീരം വളരെയധികം ആരോഗ്യമുള്ളതായി തോന്നുന്നു. ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലാണ് ഞാൻ. ശരീരഭാരം കുറച്ചപ്പോൾ പഴയതിനേക്കാൾ ചെറുപ്പമായതുപോലെ തോന്നുന്നു, ഇപ്പോൾ ഏറെ ആത്മവിശ്വാസം തോന്നുന്നുവെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. ഇപ്പോഴും താൻ ലക്ഷ്യത്തിലെത്തിയിട്ടില്ല, ഇനിയും ഒരുപാട് ദൂരം എനിക്ക് പോകാനുണ്ട്. ഇതാണ് ഞാൻ ആഗ്രഹിച്ചിരുന്ന യഥാർത്ഥ ഞാൻ. ഒടുവിൽ, ഞാൻ അത് നേടിയെന്ന് താരം കൂട്ടിച്ചേർത്തു.
Discussion about this post