ഇന്നലെ അഡലെയ്ഡ് ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ അർദ്ധസെഞ്ച്വറി നേടിയാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ വിമർശകരുടെ വായടപ്പിച്ചത്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ രോഹിത്തിനോട് വിടവാങ്ങൽ മത്സരത്തെക്കുറിച്ച് പറഞ്ഞ തമാശയും ഇതിനിടയിൽ വൈറലായി.
അഡലെയ്ഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യ 9 വിക്കറ്റിന് 264 റൺസ് നേടിയപ്പോൾ രോഹിത് 97 പന്തിൽ നിന്ന് ഏഴ് ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെടെ 73 റൺസ് നേടി ടോപ് സ്കോററായി. പിന്നീട് ഇന്നിംഗ്സിൽ അദ്ദേഹം തന്റെ താളം കണ്ടെത്തിയെങ്കിലും തന്റെ തകർപ്പൻ ഇന്നിംഗ്‌സിനെ ഒരു സെഞ്ചുറിയിലേക്ക് കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടു.
വിടവാങ്ങൽ മത്സരത്തെക്കുറിച്ച് ഗൗതം ഗംഭീർ രോഹിത് ശർമ്മയോട് തമാശ പറയുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ആവശ്യപ്പെടുന്നതും കാണിക്കുന്ന ഒരു വീഡിയോ ഇതിനിടെ പുറത്തുവന്നു. “രോഹിത് രോഹിത്, എല്ലാവരും കരുതിയത് ഇതൊരു വിടവാങ്ങൽ മത്സരമാണെന്ന്, അതുകൊണ്ട് ഒരു ഫോട്ടോക്ക് പോസ് ചെയ്യുക” ഗംഭീർ പറയുന്നത് വിഡിയോയിൽ കാണാം.
എന്തായാലും വിരാട് കോഹ്‌ലി രണ്ട് മത്സരങ്ങളിൽ പൂജ്യനായി മടങ്ങിയത്, ഇതുവരെ ഒരു മികച്ച ഇലവനെ കളത്തിലിറക്കാൻ സാധിക്കാതെ പോയത്, കുൽദീപ് യാദവിനെ എവിടെ ഇറക്കും എന്ന ചോദ്യം, അങ്ങനെ അനേകം തലവേദനക്കുള്ള ഉത്തരം മൂന്നാം മത്സരത്തിന് മുമ്പ് ഇന്ത്യ കണ്ട് പിടിക്കേണ്ടതായിട്ട് ഉണ്ട്.
Rohit Sharma with Shubhman gill and team India back at team hotel after the match loss with Australia.🥺🇮🇳 #INDvsAUS pic.twitter.com/jBFt1C5AYJ
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) October 23, 2025













Discussion about this post