അഡലെയ്ഡിൽ ഇന്നലെ നടന്ന മത്സരത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറേൽ, പ്രസീദ് കൃഷ്ണ എന്നിവർ ഒരു യുബർ ടാക്സിയിൽ യാത്ര ചെയ്യുന്ന വീഡിയോ വൈറലായി. ക്രിക്കറ്റ് താരങ്ങളെ കാണുന്ന ഡ്രൈവറുടെ ഞെട്ടലാണ് വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം. സോഷ്യൽ മീഡിയ ഏറ്റെടുത്ത വിഡിയോയിൽ ഡ്രൈവർ തന്റെ പിക്കപ്പിനായി കാത്തുനിൽക്കുന്നിടത്താണ് ആരംഭിക്കുന്നത്. അദ്ദേഹം നോക്കി നിൽക്കുന്ന സമയത്ത് കാറിലേക്ക് ക്രിക്കറ്റ് താരങ്ങൾ കയറുന്നു. തനിക്ക് പിക്കപ്പിനായി കിട്ടിയിരിക്കുന്നത് ക്രിക്കറ്റ് താരങ്ങളെയാണ് എന്ന് അറിയുന്ന ഡ്രൈവർ ഞെട്ടുകയും ചെയ്യുന്നു.
വാഹനത്തിൽ സ്ഥാപിച്ചിരുന്ന ഡാഷ്‌കാം വഴിയാണ് വൈറലായ വീഡിയോ നിമിഷം പകർത്തിയത്. വീഡിയോയിൽ, കൃഷ്ണ ഡ്രൈവറുടെ അരികിൽ ഇരിക്കുന്നതും ജയ്‌സ്വാളും ജുറേലും പിൻസീറ്റിൽ ഇരിക്കുന്നതും കാണാം. താൻ ക്രിക്കറ്റ് താരങ്ങളെയാണ് കണ്ടത് എന്ന ഞെട്ടലൊക്കെ ഉണ്ടെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ഡ്രൈവർ തന്റെ ആവേശം അടക്കിപ്പിടിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
വൈറ്റ്-ബോൾ പരമ്പരയ്ക്കായി നിലവിൽ ഓസ്‌ട്രേലിയയിൽ ഉള്ള ഈ മൂന്ന് താരങ്ങൾക്കും ഇതുവരെ അവസരമൊന്നും ലഭിച്ചിട്ടില്ല. വ്യാഴാഴ്ച നടന്ന മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനത്തിലും പരാജയപ്പെട്ടതോടെ ഇന്ത്യ പരമ്പര കൈവിടുകയും ചെയ്തു. നാളെ നടക്കുന്ന മൂന്നാം മത്സരത്തിൽ ജയിച്ച് വലിയ നാണക്കേട് ഒഴിവാക്കാനാകും ഇന്ത്യ ശ്രമിക്കുക.
https://twitter.com/i/status/1981009622980055535













Discussion about this post