ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയുടെ മോശം ഫോമിന്റെ പേരിൽ ചർച്ചകൾ നടക്കുമ്പോൾ അഭിപ്രായവുമായി മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. നാളെ ശനിയാഴ്ച ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ വിരാട് ശക്തമായ പ്രകടനത്തിലൂടെ തിരിച്ചുവരുമെന്ന് അശ്വിൻ പ്രത്യാശ പ്രകടിപ്പിച്ചു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ രണ്ട് തവണ പൂജ്യനായി മടങ്ങിയതോടെയാണ് കോഹ്‌ലി എയറിലായത്. 2025-ൽ ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം പരമ്പരയിലേക്ക് വന്നത്. ഏകദിന കരിയറിൽ ആദ്യമായിട്ടാണ് തുടർച്ചയായ രണ്ട് മത്സരങ്ങളിൽ കോഹ്‌ലി പൂജ്യനായി മടങ്ങിയ കാഴ്ച്ച ആരാധകർ കണ്ടത്.
വിരാട് കോഹ്‌ലി ഇനി അടുത്ത മത്സരത്തിൽ കൂടി പരാജയപ്പെട്ടാൽ വിമർശകർ അദ്ദേഹത്തെ വേട്ടയാടുമെന്നും അതിന് ഇടവരുത്താതെ നോക്കണം എന്നുമാണ് അശ്വിൻ പറഞ്ഞത്. ആളുകൾ വിരൽ ചൂണ്ടാൻ തുടങ്ങുന്നതിനുമുമ്പ് വിരാട് റൺസ് നേടണമെന്ന് അശ്വിൻ പറഞ്ഞു. “സിഡ്‌നിയിൽ അദ്ദേഹം തിരിച്ചുവന്ന് മികച്ച സ്‌കോർ നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. രണ്ടാം മത്സരത്തിൽ രോഹിതിന് സംഭവിച്ചത്, വിരാട് കോഹ്‌ലിക്ക് സിഡ്‌നിയിൽ ആവശ്യമാണ്. കാരണം ഇന്ത്യയിൽ നമ്മൾ എന്തുകൊണ്ട് തോറ്റു എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നില്ല. നമ്മൾ ആര് കാരണമാണ് തോറ്റത് എന്നാണ് നോക്കുന്നത്. ആളുകൾ വിരൽ ചൂണ്ടാൻ തുടങ്ങുന്നതിനുമുമ്പ്, വിരാട് റൺസ് നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അശ്വിൻ പറഞ്ഞു.
നാളത്തെ മത്സരത്തിൽ കൂടി പരാജയപ്പെട്ടാൽ വിരാടിനെ ഏകദിന ടീമിലെ ഭാവിയെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയരും.













Discussion about this post