ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, വിക്രം, ഗൗതമി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ ധ്രുവം സിനിമ കാണാത്ത ആളുകൾ കുറവായിരിക്കും. മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി ഇതിലെ അദ്ദേഹം അവതരിപ്പിച്ച നരസിംഹ മന്നാടിയാർ എന്ന കഥാപാത്രത്തെ നമുക്ക് നിസംശയം പറയാൻ സാധിക്കും.
ചിത്രത്തിൽ കാമാക്ഷിപുരം, എന്ന ഗ്രാമത്തിന്റെ അവസാനവാക്കായ നരസിംഹ മന്നാടിയാർ കരുത്താനാണ്. പണവും, തന്റേടവും, ആരോഗ്യവും എല്ലാം ഉള്ള കഥാപാത്രം. എന്നാൽ ആ മന്നാഡിയാർ കഥാപാത്രതം എത്രത്തോളം കേമൻ ആണെന്ന് കാണുന്ന ആളുകൾക്ക് മനസിലാകുന്നത് അയാളെ എതിരിടുന്ന വില്ലനെ കാണുമ്പോൾ ആണ്. ടൈഗർ പ്രഭാകർ അവതരിപ്പിച്ച ക്രൂരനായ ഹൈദർ മരക്കാർ എന്ന കഥാപാത്രവും മമ്മൂട്ടിയെ പോലെ തന്നെ കരുത്തും, തന്റേടവും, ആരോഗ്യവും ഉള്ള ആളാണ്. ആരുടെ മുന്നിലും തോൽക്കാത്ത, ആരെയും വിലവെക്കാത്ത ഹൈദർ മരക്കാർ ആകെ അംഗീകരിക്കുന്നത് ശത്രുവായ മന്നാടിയാരെ മാത്രാമാണ്. “നരസിംഹം… Half Man Half Lion… എനിക്കൊത്ത എതിരാളി’ എന്നാണ് അയാളെ ശത്രുവിനെക്കുറിച്ച് പറയുന്ന വാചകം.
ഇരുകഥാപാത്രങ്ങളും തമ്മിൽ ഉള്ളിന്റെ ഉള്ളിൽ അംഗീകരിക്കുന്നത് ഈ സിനിമയിൽ നമുക്ക് കാണാൻ സാധിക്കും. ഇതിൽ മന്നാടിയാരും ഹൈദരും ശത്രുക്കൾ ആണെങ്കിൽ ഇങ്ങനെ കരുത്തരായ രണ്ട് ആളുകൾ ഒരേ ടീമിൽ വരുന്നതിനെക്കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? അത്തരത്തിൽ ഒരു മന്നാടിയാരും ഹൈദരും ഇപ്പോൾ ഇന്ത്യൻ ടീമിലുണ്ട് എന്നാകും പലരുടെയും മനസ്സിൽ വരുന്ന ഉത്തരം, അതെ ടീം ഇന്ത്യയുടെ നട്ടെലുകളായ രോഹിതും കോഹ്‌ലിയും തന്നെ.
വർഷങ്ങൾക്ക് മുമ്പ് 2012 ൽ ഇന്ത്യ – പാകിസ്ഥാൻ ടീമുകൾ ഏറ്റുമുട്ടുന്ന ഒരു ഏഷ്യാ കപ്പ് മത്സരം നടക്കുകയാണ്. കമന്ററി ബോക്സിൽ ഉള്ളത് മുൻ ഇന്ത്യൻ താരങ്ങളായ ലക്ഷ്മൺ ശിവരാമകൃഷ്ണനും ഒപ്പമുണ്ടായിരുന്നത് സുനിൽ ഗവാസ്‌ക്കറും. ആ സമയത്ത് ക്രീസിൽ ബാറ്റ് ചെയ്തിരുന്നത് രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ആയിരുന്നു. അതുകണ്ട സുനിൽ ഗവാസ്‌ക്കർ ഇങ്ങനെ പറഞ്ഞു- “ശിവ, നമുക്ക് ഭാവിയെക്കുറിച്ചുള്ള ഒരു ദർശനം ലഭിച്ചുവെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ ബാറ്റിംഗിന്റെ ഭാവി. രാഹുൽ ദ്രാവിഡ് കഴിഞ്ഞ ദിവസം വിരമിച്ചു. സച്ചിൻ ടെണ്ടുൽക്കറും വിവിഎസ് ലക്ഷ്മണും എത്ര കാലം കളിക്കുമെന്ന് നമുക്കറിയില്ല. പക്ഷേ, ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ഒരു ദർശനമാണിതെന്ന് ഞാൻ കരുതുന്നു,”
ഇന്ത്യൻ ഇതിഹാസം പറഞ്ഞത് പോലെ പിന്നെയുള്ള 13 വർഷക്കാലം രോഹിത്- കോഹ്‌ലി സഖ്യത്തിന്റെ ചിറകിലേറിയുള്ള ഇന്ത്യൻ കുതിപ്പായിരുന്നു. പല വമ്പൻ വിജയങ്ങളിലും സംഭാവനകൾ നൽകിയ താരങ്ങൾ ഇന്ത്യയുടെ 2024 ടി 20 ലോകകപ്പ് വിജയത്തിലും 2025 ചാമ്പ്യൻസ് ട്രോഫി വിജയത്തിലും 2023 ലോകകപ്പിലെ ഫൈനൽ പ്രവേശനത്തിലും നിർണായക പങ്ക് വഹിച്ചു. ഇതിനിടയിൽ ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേരിടുമ്പോഴും ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കിയപ്പോഴും രോ- കോ സഖ്യത്തിന്റെ സാന്നിധ്യം ഇവിടെ എല്ലാം ഇന്ത്യക്ക് കരുത്തായി.
2023 ഏകദിന ലോകകപ്പ് എന്ന സ്വപ്നം നടന്നില്ല എന്ന സങ്കടം ഇവരുടെ കരിയറിൽ നിൽക്കുന്ന സമയത്താണ് ടെസ്റ്റ്, ടി 20 ഫോർമാറ്റിൽ നിന്നുള്ള ഇരുവരുടെയും വിരമിക്കൽ പ്രഖ്യാപനം വന്നത്. ടെസ്റ്റിൽ അത് ആഴ്ചകളുടെ വ്യത്യാസത്തിൽ ആയിരുന്നു എങ്കിൽ ടി 20 യിൽ അത് ഒരേ ദിവസമായിരുന്നു. ഇരുവരും ഒരു ഫോർമാറ്റിലേക്ക് മാത്രം ചുരുങ്ങുന്നത് ഏകദിന ലോകകപ്പ് എന്ന സ്വപ്നത്തിലേക്ക് ആണെന്ന് ഏവരും കണക്കുകൂട്ടി. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷമുള്ള നീണ്ട ഇടവേളക്ക് ശേഷം ഓസ്‌ട്രേലിയൻ പരമ്പര എത്തുമ്പോൾ ഇരുതാരങ്ങളെയും വീണ്ടും കാണാം എന്നതായിരുന്നു ആരാധകരെ സന്തോഷിപ്പിച്ച കാര്യം.
ഫിറ്റ്നസ് വീണ്ടെടുത്ത്, ശരീരഭാരം കുറച്ച രോഹിതും, കൂടുതൽ കരുത്തനായി എത്തുന്ന കോഹ്‌ലിയും ഓസ്‌ട്രേലിയൻ പരമ്പരയിൽ തകർക്കും എന്ന് ഏവരും കണക്കുകൂട്ടി. ആദ്യ മത്സരത്തിൽ ഇരുത്തരങ്ങളും നിരാശപ്പെടുത്തിയപ്പോൾ കാലം കഴിഞ്ഞു എന്നൊക്കെ ചിലർ പറയാൻ തുടങ്ങി. രണ്ടാം ഏകദിനത്തിൽ കോഹ്‌ലി ഒരിക്കൽക്കൂടി പൂജ്യനായി മടങ്ങിയപ്പോൾ രോഹിത് 73 റൺ നേടി തിളങ്ങി. ഈ പരമ്പരയോടെ വിരമിച്ചുകഴിഞ്ഞാൽ ഉള്ള മാനം പോകാതെയിരിക്കും, എന്തിനാണ് ഇങ്ങനെ സ്വയം നാണംകെടുന്നത് ഉൾപ്പടെ പല ട്രോളുകളും ഈ താരങ്ങൾ ഇതിനിടയിൽ നേരിട്ടു.
എന്നാൽ അപ്രധാനമായ, എന്നാൽ മാനം രക്ഷിക്കാൻ ഇന്ത്യക്ക് ജയിക്കേണ്ടത് അത്യാവശ്യമായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 237 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയെ ഒരിക്കൽ കൂടി ചുമലിലേറ്റിയത് രോഹിത് ശർമയും വിരാട് കോലിയുമായിരുന്നു. പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 169 പന്തിൽ ഇരുവും ചേർന്ന് 168 റൺസടിച്ചാണ് ഇന്ത്യയെ വിജയവര കടത്തിയത്. രോഹിത് 121 റൺസ് നേടിയപ്പോൾ കോഹ്‌ലി 74 റൺസ് നേടി.
ഇന്നത്തെ സെഞ്ച്വറി കൂട്ടുകെട്ടോടെ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ 19-ാം സെഞ്ച്വറി കൂട്ടുകെട്ടിന്റെ ഭാഗമായി. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി കൂട്ടുകെട്ടുകൾ നേടിയവരുടെ പട്ടികയിൽ ഇപ്പോൾ രോഹിത്-കോഹ്‌ലി സഖ്യം മൂന്നാം സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്. രോഹിത്തിനും കോഹ്‌ലിക്കും മുന്നിൽ സച്ചിൻ ടെണ്ടുൽക്കർ-സൗരവ് ഗാംഗുലി, ശ്രീലങ്കയുടെ തിലകരത്‌ന ദിൽഷൻ, കുമാർ സംഗക്കാര എന്നിവർ മാത്രമാണ് ഉള്ളത്. 5400-ലധികം റൺസ് പങ്കാളിത്തത്തോടെ, രോഹിത്തും കോഹ്‌ലിയും 176 മത്സരങ്ങളിൽ നിന്ന് 8227 റൺസ് നേടിയ സച്ചിനും ഗാംഗുലിയും ചേർന്നതിന് പിന്നിൽ ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ്.
തങ്ങൾ വർഷങ്ങളായി മനോഹരമായ ചെയ്ത കാര്യം, ഇടക്ക് ഒന്നോ രണ്ടോ മത്സരങ്ങളിൽ അതിൽ ചെറിയ ഒരു മാറ്റം വന്നു, ആ പേരിൽ ഈ ഇതിഹാസങ്ങളെ ക്രൂശിക്കാൻ പോകുന്നവർ അറിയാൻ- ” നെവർ ഇവർ അണ്ടർസ്റ്റിമേറ്റ് ക്ലാസ്സ് ആക്റ്റ്”













Discussion about this post