വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിക്കുകയും പണവും സ്വർണവും കൈക്കലാക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി പുത്തൻവീട്ടിൽ ജിതിനെയാണ് കോഴിക്കോട് ടൗൺ പോലീസ് പിടികൂടിയത്.
മാട്രിമോണിയൽ സൈറ്റ് വഴി ചോവായൂർ സ്വദേശിനിയുമായി ബന്ധം പുലർത്തിയ ഇയാൾ വിവാഹവാഗ്ദാനം നൽകി പലതവണയായി പീഡിപ്പിക്കുകയും തിരികെ നൽകാമെന്ന് പറഞ്ഞ് 10 പവന്റെ ആഭരണങ്ങളും ആറ് ലക്ഷം രൂപയും കൈക്കലാക്കുകയായിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറിയത് ചോദിച്ചപ്പോൾ യുവതിയുടെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് യുവതി പരാതിപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം മുങ്ങിയ ജിതിനെ തിരുവനന്തപുരത്തെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.













Discussion about this post